യാത്ര പോകാൻ ഇഷ്ടമാണോ, എങ്കിൽ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഈ സ്ഥലത്തേക്കായാലോ?

യാത്ര പോകാൻ താൽപര്യമുള്ള ആളുകളാണോ, എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഇത്

dot image

യാത്ര പോകാൻ ഏറെ താൽപര്യമുള്ള ആളുകളാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഉത്തരാഖണ്ഡിലെ രാജാജി ദേശീയ ഉദ്യാനം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥലമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശിവാലിക് മലനിരകളുടെ താഴെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വന്യജീവി സ്‌നേഹികൾക്കും, പ്രകൃതിസ്‌നേഹികൾക്കും ഏറ്റവും നല്ല ചോയിസാണ്. അങ്ങനെയല്ലാത്തവർ രാജാജി ഉദ്യാനത്തിലെത്തിയാലും കുറ്റബോധമില്ലാതെ തന്നെ തിരികെ പോകാൻ കഴിയും.

ഉത്തരാഖണ്ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് രാജാജി ദേശിയ ഉദ്യാനം. രാജാജി, മോട്ടിച്ചൂർ, ചില്ല എന്നീ സ്ഥലങ്ങൾ യോജിപ്പിച്ച് നിർമ്മിച്ചതാണ് ഇപ്പോൾ വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായ വിനോദസഞ്ചാര കേന്ദ്രം. സ്വാതന്ത്രസമര സേനാനി രാജഗോപാലാചാരിയുടെ ഓർമയ്ക്കായാണ് ഉദ്യാനത്തിന് രാജാജി നാഷണൽ പാർക്ക് എന്ന പേര് നൽകിയത്. 820.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന രാജാജി ദേശീയ ഉദ്യാനം ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഡെറാഡൂൺ, പൗരി ഗർവാൾ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്.

സഞ്ചാരികൾക്കായി ജങ്കിൾ സഫാരി- വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ആനയും കടുവയും ഉൾപ്പെടെ 50ലധികം സസ്തിനികളും പുള്ളിപ്പുലികൾ, കരടികൾ എന്നിവയെയും കൂടുതലായി ഇവിടെ കാണാൻ സാധിക്കും. ഇവിടേയ്ക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്കായി ജങ്കിൾ സഫാരിയും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് മൂന്ന് മണിക്കൂറിന് 150 രൂപയും വിദേശികൾക്ക് 600 രുപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. സഞ്ചാരികൾക്ക് രാജാജി ദേശീയ ഉദ്യാനത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു ബുക്ക് ചെയ്യാം.

Also Read:

പക്ഷികളെ ഇഷ്ടമാണോ?- നിങ്ങൾ പക്ഷികളുടെ സൗന്ദര്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. പക്ഷികളുടെ പറുദീസ തന്നെയാണ് ഇവിടം. 312 ഇനങ്ങളിൽപെട്ട പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. 11 ഇനം വേഴാമ്പലുകളും മൂന്നിനം മലമുഴക്കി വേഴാമ്പലുകളും പൈഡ് കിങ്ഫിഷർ, ഇന്ത്യൻ റോളർ, തുടങ്ങി വിവിധ ഇനത്തിൽപെട്ട നിരവധി പക്ഷികൾ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന ഭൂപ്രദേശം, ശൈത്യകാലത്ത് പാർക്കിനുള്ളിലേക്ക് ദേശാടനപക്ഷികളെ ആകർഷിക്കുന്നു. കൂടാതെ, സഞ്ചാരികൾക്കായി രണ്ട് പക്ഷിനിരീക്ഷണ സഫാരികളും പാർക്കിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.

നവംബർ മുതൽ ജൂൺ വരെയാണ് പാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം. കഴിഞ്ഞവർഷം ഉണ്ടായ വെള്ളപ്പൊക്കം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുണ്ടാക്കിയിരുന്നു. എന്നാൽ വരും വർഷങ്ങളിൽ ഇത് രണ്ടിരട്ടിയാകാൻ സാധ്യതയുണ്ട്.

Content Highlight; Why Rajaji National Park Should Be on Your Travel List

dot image
To advertise here,contact us
dot image