പാസ്പോർട്ട് അപേക്ഷ ബാലികേറാ മലയല്ല: എങ്ങനെ എളുപ്പത്തില്‍ അപേക്ഷ പൂർത്തിയാക്കാം

ഇന്ത്യയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ വളരെ എളുപ്പമാണ്.ഇതാ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

പാസ്പോർട്ട് അപേക്ഷ ബാലികേറാ മലയല്ല: എങ്ങനെ എളുപ്പത്തില്‍ അപേക്ഷ പൂർത്തിയാക്കാം
dot image

പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വളരെ ശ്രമകരമായ കാര്യമാണെന്നാണ് പല ആളുകളുടെയും വിശ്വാസം. എന്നാല്‍ അങ്ങനെയല്ല, ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നത് ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്. സമീപ കാലത്ത് പല ഓണ്‍ലൈന്‍ സേവനങ്ങളും ഡിജിലോക്കര്‍ വഴിയുള്ള ഡോക്യുമെന്റ് വേരിഫിക്കേഷനുമൊക്കെ പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. മാത്രമല്ല പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം 2.0 പ്രകാരം എംബഡഡ് ചിപ്പുകളുള്ള പാസ്‌പോര്‍ട്ടുകളും രാജ്യത്ത് അവതരിപ്പിക്കാന്‍ പോവുകയാണ്.

passport in india

പാസ്‌പോര്‍ട്ട് - അപേക്ഷ യോഗ്യത

ഇന്ത്യന്‍ പൗരന് മാത്രമേ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മാതാപിതാക്കളുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ സമ്മതത്തോടെ വേണം അപേക്ഷിക്കാന്‍. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പുതിയ മാറ്റങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നല്‍കുന്ന എല്ലാ സാധാരണ പാസ്‌പോര്‍ട്ടുകളും ഇപ്പോള്‍ ബയോമെട്രിക്, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ RFID ചിപ്പുള്ള- ഇ പാസ്‌പോര്‍ട്ടുകളാണ്.

എങ്ങനെയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്

passport in india

1 പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക

  • ഗവണ്‍മെന്റിന്റെ passportindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
  • പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഇവ നല്‍കി ലോഗിന്‍ ചെയ്യുക.
  • ആധാര്‍ വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം ഇവ ചേര്‍ക്കേണ്ടതാണ്.


2 രണ്ടാം ഘട്ടത്തില്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക

  • 'Apply for Fresh Passport/Re-issue' എന്നതില്‍ ക്ലിക്ക് ചെയ്യുക.
    Fresh Passport (first-time) , Re-issue / Renewal ഇതില്‍ ഏതാണ് വേണ്ടത് എന്നുവച്ചാല്‍ അത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, വിലാസം തുടങ്ങിയവ എല്ലാം പൂരിപ്പിക്കുക.ആവശ്യപ്പെട്ടിരിക്കുന്നതുപോലെ ഫോട്ടോ അപ്‌ലോഡ് ചെയ്തു കൊടുക്കുക.
  • നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.

മൂന്നാം ഘട്ടം (Fees and Appointmet)


  • ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് , നെറ്റ് ബാങ്കിംഗ്, യുപിഐ, ബാങ്ക് ചലാന്‍ ഇവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്.
  • പേമെന്റ് പൂര്‍ത്തിയാക്കിയ ശേഷം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലോ (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലോ (POPSK) അപ്പോയ്‌മെന്റ് ലഭിക്കുന്നതിനായി തീയതിയും സമയവും തിരഞ്ഞെടുക്കേണ്ടതുണ്ട്.
passport in india

നാലാം ഘട്ടം

  • അപ്പോയ്‌മെന്റ് ലഭിച്ച ദിവസം എല്ലാ ഒറിജിനല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും കൈയ്യില്‍ വയ്ക്കുക.
  • ഈ രേഖകള്‍ പരിശോധിച്ചുറപ്പിക്കുകയും വിരലടയാളം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഇവയും എടുക്കുന്നതായിരിക്കും.
  • സ്റ്റാന്റേര്‍ഡ് രേഖകളായി വിലാസം, തിരിച്ചറിയല്‍ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖകള്‍ , വിവാഹ സര്‍ട്ടിഫിക്കറ്റ് ഇവയെല്ലാം സ്വീകരിക്കും.
  • ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്ലുകള്‍, വാടക കരാരര്‍ ഇവയൊക്കെ സ്വീകാര്യമായ രേഖകളാണ്.

അഞ്ചാം ഘട്ടം

  • ആദ്യതവണ പാസ്‌പോര്‍ട്ട് എടുക്കുന്നവര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും പൊലീസ് വേരിഫിക്കേഷന്‍ വേണ്ടിവരും. ഒരു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഇതിനായി എത്തുക, പൊലീസ് ഉദ്യേഗസ്ഥന്‍ രേഖകളും വിലാസവും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് അടുത്ത ഘട്ടത്തില്‍ പാസ്‌പോര്‍ട്ട് കൈപ്പറ്റാവുന്നതാണ്. അപേക്ഷയുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ട്രാക്ക് ചെയ്യാന്‍ സാധിക്കും.

Content Highlights :Applying for a passport in India is very easy. Things to know when applying for a passport





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image