

ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ വേദിമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. ടി20 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കടുപിടുത്തം പിടിക്കുകയാണ്. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കടുത്ത നടപടികളിലേക്ക് കടന്നത്. പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണത്തിന് ബംഗ്ലാദേശിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര പുരോഗമിക്കുന്നതിന് ഇടയിലും ബംഗ്ലാദേശ് വിവാദം ചർച്ചയാവുകയാണ്. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം നിയന്ത്രിക്കുന്നത് ബംഗ്ലാദേശി അമ്പയറാണെന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചത്. വഡോദരയിൽ നടക്കുന്ന മത്സരമാണ് ബംഗ്ലാദേശ് സ്വദേശിയായ അമ്പയർ നിയന്ത്രിക്കുന്നത്.
International umpire Sharfuddoula of Bangladesh officiating as TV umpire in the 1st ODI between India and New Zealand, Vadodara, India 🇮🇳 #INDvNZ pic.twitter.com/f71xd12UtG
— Sohail Imran (@sohailimrangeo) January 11, 2026
ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ഏകദിന മത്സരത്തിന്റെ ടിവി അമ്പയറായ ഷർഫുദ്ദൗളയാണ് ബംഗ്ലാദേശുകാരൻ. ധാക്കയിൽ ജനിച്ച അദ്ദേഹം 32 ടെസ്റ്റുകളിലും 118 ഏകദിനങ്ങളിലും 75 ടി20കളിലും 17 വനിതാ ഏകദിനങ്ങളിലും 28 വനിതാ ടി20 മത്സരങ്ങളിലും അമ്പയറായിരുന്നു. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിൽ തുടങ്ങിയ വിവാദങ്ങൾക്കിടയിലും ഇന്ത്യയുടെ മത്സരം നിയന്ത്രിക്കുന്നത് ബംഗ്ലാദേശുകാരനാണെന്നതാണ് പ്രത്യേകത.
Content Highlights: Bangladesh Umpire Sharfuddoula Ibne Shahid Saikat Officiating In India Vs New Zealand Match amid diplomatic tensions