ഏഴ് റണ്‍സകലെ സെഞ്ച്വറി നഷ്ടം; ന്യൂസിലാന്‍ഡിനെതിരെ വീരോചിത ഇന്നിങ്‌സുമായി കോഹ്‌ലി

വഡോദരയില്‍ വണ്‍ഡൗണായി എത്തിയ താരം നിര്‍ണായക ഇന്നിങ്‌സ് കാഴ്ച വെച്ചു

ഏഴ് റണ്‍സകലെ സെഞ്ച്വറി നഷ്ടം; ന്യൂസിലാന്‍ഡിനെതിരെ വീരോചിത ഇന്നിങ്‌സുമായി കോഹ്‌ലി
dot image

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി വിരാട് കോഹ്‌ലി. വഡോദരയില്‍ വണ്‍ഡൗണായി എത്തിയ താരം നിര്‍ണായക ഇന്നിങ്‌സ് കാഴ്ച വെച്ചെങ്കിലും മൂന്നക്കം തൊടുന്നതിന് മുന്‍പ് പുറത്താവുകയായിരുന്നു. ഏഴ് റണ്‍സകലെയാണ് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായത്.

ഓപ്പണര്‍ രോഹിത് ശര്‍മ (26) പുറത്തായതിന് ശേഷം ക്രീസിലെത്തിയ കോഹ്‌ലി 91 പന്തില്‍ 93 റണ്‍സെടുത്താണ് കോഹ്‌ലി പുറത്തായത്. ഇതോടെ 85-ാം സെഞ്ച്വറിയാണ് കോഹ്‌ലിക്ക് നഷ്ടമായത്.

ഒരു സിക്‌സും നാല് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 40-ാം ഓവറില്‍ കൈല്‍ ജാമിസണിന്റെ പന്തില്‍ മൈക്കേല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

Content Highlights: India vs New Zealand 1st ODI: Virat Kohli misses 85th international Century

dot image
To advertise here,contact us
dot image