അടൂരിൽ ജനൽ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യർത്ഥിക്ക് ദാരുണാന്ത്യം

ഞായറാഴ്ച്ച രാവിലെ 10 മണിക്കാണ് വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്തേക്ക് വീണത്

അടൂരിൽ ജനൽ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യർത്ഥിക്ക് ദാരുണാന്ത്യം
dot image

പത്തനംതിട്ട: അടൂരില്‍ വീട് പണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചാരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റെയും ആര്യയുടെയും മകന്‍ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെ വി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദ്രുപത്.

ഞായറാഴ്ച്ച രാവിലെ 10 മണിക്കാണ് വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടള അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്തേക്ക് വീണത്. അപകടത്തില്‍ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight; The accident occurred at 10 am on Sunday when a window frame that was being stored for housework accidentally fell on the child

dot image
To advertise here,contact us
dot image