

കലാഭന്‍ മണി വിടവാങ്ങി പത്ത് വര്‍ഷമായിട്ടും ജന്മനാട്ടിലൊരു സ്‌മാരകം എന്ന വാഗ്‌ദാനം നടപ്പിലായില്ല. മരണപ്പെട്ടതിന്‍റെ അന്ന് തന്നെ ജന്മനാടായ ചാലക്കുടിയില്‍ മണിക്കായി സ്‌മാരകം പണിയുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ ഇത് വെറും കടലാസ്സിൽ ഒതുങ്ങി. പത്ത് വർഷത്തിന് മുന്നേ ഇടത് പക്ഷമായിരുന്നു സ്മാരകം പണിയുമെന്ന് പറഞ്ഞിരുന്നത് എന്നാൽ ഇത് നടപ്പായിലെന്ന് ചൂണ്ടിക്കാണിക്കുകയാണ് സംവിധായകൻ വിനയൻ. ഇതൊരു തികഞ്ഞ അവജ്ഞയാണെന്നും വിനയൻ പറയുന്നു. ഫാസിബ്ബോക് പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.
'കലാഭവൻ മണി എന്ന അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് പത്തു വർഷം ആകുന്നു.. മണിക്കൊരു സ്മാരകം ഉടനെ നിർമ്മിക്കുമെന്നു പറഞ്ഞ ഇടതു പക്ഷ സർക്കാർ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വർഷം.. വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോൾ ആറുമാസം മുൻപ് സർക്കാർ ചാലക്കുടിയിൽ ഒരു തറക്കല്ലിട്ടു.. പക്ഷേ പിന്നീടൊരു അനക്കവുമില്ല..
എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്.. കലാഭവൻ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങൾ അപൂർവ്വമാണ്..
സിനിമയിൽ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും.. നാടൻ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആർക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകു. അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ ജനിക്കുകയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ വളരുകയും ചെയ്ത മണി..
താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോൾ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാൻ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂർവത.. മരിക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട് … കാലാവധി തീരുന്നതിനു മുൻപ് എത്രയും വേഗം സർക്കാർ ആ സ്മാരകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു,' വിനയൻ പറഞ്ഞു.
Content Highlights: Director Vinayan has accused the government of neglecting to build a memorial for Kalabhavan Mani, even a decade after the actor’s death. He expressed disappointment over the lack of recognition for the late actor’s contributions to Malayalam cinema and urged authorities to take immediate steps to honor his legacy.