ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!

എയര്‍പോര്‍ട്ടുകളുടെ റാങ്കിങില്‍ പ്ലാറ്റിനം അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ഇസ്താംബൂള്‍ വിമാനത്താവളത്തിനാണ്

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!
dot image

എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ് നടത്തുകയും ലക്ഷ്യസ്ഥാനത്ത് പറഞ്ഞ സമയത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന എയര്‍ലൈനുകള്‍ യാത്രക്കാരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

എന്നാല്‍ എയര്‍സ്‌പേസിലുണ്ടാവുന്ന ചില തടസങ്ങള്‍, സാങ്കേതിക ബുദ്ധിമുട്ടുകള്‍, സ്റ്റാഫുകളുടെ ലഭ്യത കുറവ്, മറ്റ് ഏവിയേഷന്‍ വെല്ലുവിളികളെല്ലാം എയര്‍ലൈന്‍ സര്‍വീസുകളെ സ്വാധീനിക്കുന്നവയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സിരിയം എന്ന ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയാണ് എയർലൈനുകളുടെ ഓണ്‍ ടൈം പെര്‍ഫോര്‍മെന്‍സ് റിവ്യു പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എയര്‍ലൈനുകള്‍ക്കൊപ്പം എയര്‍പോര്‍ട്ടുകളുടെയും റാങ്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ ടൈം പെർഫോമന്‍സ് അളക്കുന്നതിന് രണ്ട് വിഭാഗമായാണ് തരംതിരിച്ചിരിക്കുന്നത്. ആദ്യത്തേത് ഓണ്‍ ടൈം അറൈവലാണ്. പാസഞ്ചര്‍ ഫ്‌ളൈറ്റ് അല്ലെങ്കില്‍ എയര്‍ക്രാഫ്റ്റ്, ഷെഡ്യൂള്‍ ചെയ്ത അറൈവല്‍ സമയത്തിന് 15 മിനിറ്റിനുള്ളില്‍ ഗേറ്റില്‍ എത്തണമെന്നതാണ് ഇത്. ഇത് അടിസ്ഥാനമാക്കിയാണ് എയർലൈനുകളുടെ പട്ടിക.

രണ്ടാമത്തേത് ഓണ്‍ ടൈം ഡിപ്പാര്‍ച്ചര്‍. എയർലൈന്‍ ഷെഡ്യൂള്‍ ചെയ്ത ഡിപ്പാര്‍ച്ചര്‍ സമയത്തിന് പതിനഞ്ച് മിനിറ്റിനുള്ളില്‍ ടേക്ക്ഓഫ് ചെയ്യണം. ഈ മാനദണ്ഡമാണ് എയര്‍പോര്‍ട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ആകര്‍ഷകമായ വസ്തുത എന്താണെന്നാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഈ പുതിയ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ്.

2024ലെ പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തി ഇത്തവണയും പ്ലാറ്റിനം വിന്നറായിരിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സ് ആണ്.198,303 ഫ്‌ളൈറ്റുകളില്‍ 84.42 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സാണ് ഖത്തര്‍ എയര്‍വേയ്‌സ് നടത്തിയിരിക്കുന്നത്. ഇത് ഖത്തര്‍ എയര്‍വേഴ്‌സിന് നല്‍കുന്ന പ്രത്യേക അംഗീകാരമാണ്.

188,859 ഫ്‌ളൈറ്റുകളുടെ സര്‍വീസ് നടത്തി 90.02 ശതമാനം കൃത്യനിഷ്ഠ പാലിച്ച എയ്‌റോമെക്‌സിക്കോ ഗ്ലോബല്‍ ലെവലില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍സായി പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇതേ സ്ഥാനം എയ്‌റോമെക്‌സിക്കോയ്ക്ക് ലഭിക്കുന്നത്.

ഏഷ്യ -പസഫിക്കില്‍ 83.12ശതമാനം കൃത്യനിഷ്ഠയുമായി ഫിലിപ്പൈന്‍സ് എയര്‍ലൈന്‍സാണ് മുന്നിട്ട് നില്‍ക്കുന്നത്. ആകെ നടത്തിയ സര്‍വീസുകള്‍ 116,268 എണ്ണമാണ്. നോര്‍ത്ത് അമേരിക്കയിലെത്തുമ്പോള്‍ 1.8 മില്യണ്‍ ഫ്‌ളൈറ്റുകളുടെ സര്‍വീസ് നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ് 80.9 ശതമാന കൃത്യനിഷ്ഠയാണ് പാലിച്ചിരിക്കുന്നത്.

യൂറോപ്പില്‍ ഐബീരിയ എക്‌സ്പ്രസ്, ലാറ്റിന്‍ അമേരിക്കയില്‍ കോപ എയര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഫ്‌ളൈസാഫെയര്‍ എന്നിവയാണ് കൃത്യമായി സര്‍വീസ് നടത്തിയത്. വിര്‍ജിന്‍ അറ്റ്‌ലാന്റിക്കാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസ് കാഴ്ചവെച്ചത്. 2023ലെ 74.01 ശതമാനത്തില്‍ നിന്നും ഇത്തവണ 83.45 ശതമാനത്തിലേക്കാണ് അവര്‍ സര്‍വീസ് മെച്ചപ്പെടുത്തിയത്.

പ്രാദേശികമായ റാങ്കിങില്‍ വന്ന പത്ത് എയര്‍ലൈനുകളുടെ പേരും പട്ടികയില്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ആറാം സ്ഥാനത്താണ് ഇന്‍ഡിഗോ ഇടംപിടിച്ചിരിക്കുന്നത്. 2025ല്‍ 802,418 ഫ്‌ളൈറ്റുകളില്‍ ഇന്‍ഡിഗോയുടെ ഓണ്‍ടൈം അറൈവല്‍ റേറ്റ് 78.12 ശതമാനമാണ്.

എയര്‍പോര്‍ട്ടുകളുടെ റാങ്കിങില്‍ പ്ലാറ്റിനം അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ഇസ്താംബൂള്‍ വിമാനത്താവളത്തിനാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യൂറോപ്പിലെ ആദ്യത്തെ ട്രിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ് പാരലല്‍ റണ്‍വേ ഓപ്പറേഷന്‍സ് ആരംഭിച്ച ഇവിടെ ഒരൊറ്റ മണിക്കൂറില്‍ 81 ഡിപ്പാര്‍ച്ചറുകള്‍ നടന്നത് യൂറോപ്പിലെ റെക്കോര്‍ഡ് ആയിരുന്നു.

സാന്റിയാഗോയിലെ Arturo Merino Bentez International Airport വലിയ വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ 87.04 ശതമാനം ഓണ്‍ടൈം ഡിപ്പാര്‍ച്ചര്‍ നടത്തി. പനാമയിലെ Tocumen International Airptor മീഡിയം എയര്‍പോര്‍ട്ട് സെഗ്മെന്റില്‍ 93.34 ശതമാനം കൃത്യനിഷ്ഠ പാലിച്ചു. ഇക്വഡോറിലെ Guayaquil Jos Joaqun de Olmedo International Airptor ചെറിയ എയര്‍പോര്‍ട്ടുകളില്‍ 91.47 ശതമാനം ഓണ്‍ടൈം ഡിപ്പാര്‍ച്ചര്‍ നടത്തി.

Content highlights: A new list of the most punctual airlines has been released, and IndiGo is featured among the top carriers for on-time performance.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us