

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 'ദുബൈ സൈക്ലിംഗ് പാസ്' എന്ന പദ്ധതിക്ക് ദുബായില്‍ തുടക്കമായി. തുടക്കകാര്‍ മുതല്‍ പ്രൊഫഷണല്‍ സൈക്ലിസ്റ്റുകള്‍ വരെയുള്ളര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഇതിനായി വിവിധ പാര്‍ക്കുകളില്‍ പ്രത്യേക സൈക്കിള്‍ ട്രാക്കും തയ്യാറാക്കിയിട്ടുണ്ട്.
ദുബായ് നഗരത്തിലെ ദൈനംദിന ജീവിതവുമായി കായിക വിനോദങ്ങളെ ബന്ധിപ്പിക്കുക എന്നതാണ് 'ദുബൈ സൈക്ലിംഗ് പാസ്' പദ്ധതിയുടെ മുഖ്യലക്ഷ്യം. ദുബായുടെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുത്ത ഒമ്പത് അംഗീകൃത സൈക്ലിംഗ് ട്രാക്കുകളിലൂടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമഗ്രമായ കായികടൂറിസം അനുഭവം നല്‍കുകയാണ് പദ്ധതി. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ സൈക്ലിസ്റ്റുകള്‍ വരെയുള്ള എല്ലാവര്‍ക്കും അനുയോജ്യമായ രീതിയിലാണ് ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്.
ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്‍ഡ് ടൂറിസം, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ജിഡിആര്‍എഫ്എ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നാദ് അല്‍ ഷിബ സൈക്ലിംഗ് ട്രാക്കില്‍ നടന്നു. ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി, ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി, യുഎഇ സൈക്ലിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ മന്‍സൂര്‍ ബുഐസൈബ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഡിജിറ്റല്‍ സൈക്ലിംഗ് പാസ്പോര്‍ട്ടിലൂടെ ഓരോ ട്രാക്കും പൂര്‍ത്തിയാക്കുമ്പോള്‍ വെര്‍ച്വല്‍ സ്റ്റാംപുകള്‍ ലഭിക്കുന്ന സംവിധാനവും പ്രൊഫഷണല്‍ സൈക്ലിസ്റ്റുകള്‍ക്കായി ഫിസിക്കല്‍ പാസ്പോര്‍ട്ടും യഥാര്‍ത്ഥ സ്റ്റാംപുകളും നല്‍കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഏറ്റവും സജീവമായ പങ്കാളികള്‍ക്ക് പ്രതീകാത്മക സമ്മാനങ്ങളും നല്‍കും. സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള കായിക ആരോഗ്യടൂറിസം കേന്ദ്രമെന്ന നിലയില്‍ ദുബായുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ വ്യക്തമാക്കി.
Content Highlights: A new initiative has been launched to encourage a healthy lifestyle by linking sports and recreational activities with tourism. The program aims to motivate the public to engage in physical activity while promoting tourism experiences, combining wellness with leisure travel.