

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.
പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ അഭിനേതാക്കൾ ആരായിരിക്കും എന്നതിനെക്കുറിച്ചുള്ള ചർക്കഹ് സജീവമാകുകയാണ്. നസ്ലെൻ, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, എസ് ജെ സൂര്യ, ടൊവിനോ തോമസ്, ഷൈൻ ടോം തുടങ്ങിയവരുടെ പേരാണ് കേൾക്കുന്നത്. ഫഹദും സിനിമയിൽ ഗസ്റ്റ് റോളിൽ എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സുഷിന്‍ ശ്യാം ആയിരിക്കും സംഗീതം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ജേക്‌സ് ബിജോയുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകനാണ് അമല്‍ നീരദ്. തന്റെ താരങ്ങളെയെല്ലാം വന്‍ സ്റ്റൈലിഷ് ലുക്കിലാണ് അമല്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമയിലെ താരങ്ങളുടെ ലുക്ക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഉടൻ തന്നെ മറ്റു അപ്ഡേറ്റുകൾ എത്തുമെന്നാണ് സൂചന.
Content Highlights: Director Amal Neerad has unveiled the poster of his upcoming film, which is being described as a new version of Bachelor Party. The poster release has generated significant excitement among Malayalam cinema fans, with many eager to see how the filmmaker reimagines the stylish action drama that attained cult status.