വൈറ്റമിൻ ഡി ടോക്‌സിക്കോ? വൃക്കകളെയും ഹൃദയത്തെയും സംരക്ഷിക്കാം!

അമിതമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അത് ഗൗരവമായ രീതിയിൽ തന്നെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കും

dot image

എല്ലുകൾക്കും ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ എന്തും അധികമായാൽ പ്രശ്‌നമാണെന്ന് അറിയാമല്ലോ? ഇവിടെയും അത് തന്നെയാണ് പറഞ്ഞുവരുന്നത്. അമിതമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അത് ഗൗരവമായ രീതിയിൽ തന്നെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 2024ൽ അമിതമായ വൈറ്റമിൻ ഡിയും കാൽസ്യവും മൂലം യുകെയിൽ ഒരാൾ മരിച്ചിരുന്നു. അമിതമായി വൈറ്റമിൻ ഡിയും കാൽസ്യവും കഴിച്ചതോടെ അദ്ദേഹത്തിന്റെ ഹൃദയവും വൃക്കയും പ്രവർത്തനരഹിതമായകാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. വൈറ്റമിൻ സപ്ലിമെന്റുകൾ അമിതമായി കഴിച്ചാൽ അത് വലിയ അപകടമാണ് ക്ഷണിച്ച് വരുത്തുന്നതെന്നും ഇത് വ്യക്തമാക്കുന്നു.

വൈറ്റമിൻ ഡി അമിതമായാൽ, അത് ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കും. അതായത് രക്തത്തിൽ കാൽസ്യത്തിന്റെ അളവ് അമിതമാകുന്ന അവസ്ഥ ഉണ്ടാക്കും. ഇത് വൃക്കകളെയും ഹൃദയത്തെയുമാണ് ബാധിക്കുക. അനുവദനീയമായ അളവിലധികമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അപ്പോൾ മുതൽ അത് ആരോഗ്യത്തെ ബാധിക്കും. വൈറ്റമിൻ ഡി ടോക്‌സിസിറ്റി അല്ലെങ്കിൽ ഹൈപ്പർവൈറ്റമിനോസിസ് ഡി ഹൈപ്പർകാൽസീമിയയിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിന്റെ സൂചനകൾ ശരീരം പലപ്പോഴും കാണിക്കുമെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുക്കാറില്ലെന്നതാണ് വാസ്തവം

  1. ഗ്യാസ്‌ട്രോഇന്റസ്റ്റൈനൽ: ഓക്കാനം, ഛർദ്ദി, മലബന്ധം, വിശപ്പില്ലായ്മ, വയറുവേദന
  2. ന്യൂറോളജിക്ക്: കൺഫ്യൂഷൻ, ആലസ്യം, ക്ഷീണം, തലവേദന, ചില കേസുകളിൽ കോമ അല്ലെങ്കിൽ അർദ്ധബോധാവസ്ഥ
  3. റീനൽ: അമിതമായ ദാഹം, അമിതമായ മൂത്രശങ്ക, ഡീഹൈട്രേഷൻ, മൂത്രത്തിൽ കല്ല്
  4. മസ്‌കുലോ സ്‌കെൽറ്റൽ: എല്ലുകളിൽ വേദന, മസിലുകളിൽ ആരോഗ്യമില്ലായ്മ, ഒടിവ്
  5. കാർഡിയാക്ക്: അസാധാരണമായ ഹൃദയതാളം, ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പും

വൃക്കകളാണ് കൂടുതൽ അമിതമായ വൈറ്റമിൻ ഡി മൂലം ബുദ്ധിമുട്ടുന്നത്. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് അടിഞ്ഞ് കൂടും. ഇത് വൃക്കകൾ വേണം അരിച്ച് പുറന്തള്ളാൻ. ഈ സമയത്തിനിടയ്ക്ക് യൂറിനറി കാൽസ്യം കിഡ്ണി സ്റ്റോണിനും അതുപോലെ കിഡ്ണി ടിഷ്യവിൽ കാൽസ്യം അടിഞ്ഞു കൂടാനും ഇടയാക്കും. ഇത് മുഴുവൻ കിഡ്ണി പ്രവർത്തനങ്ങളെയും ബാധിക്കും. വൈറ്റമിൻ ഡി ടോക്‌സിസിറ്റി ബാധിക്കുന്നവരുടെ വൃക്കകൾക്ക് രക്തത്തിൽ നിന്നും വിഷവസ്തുക്കൾ അരിച്ചു കളയാൻ സാധിക്കില്ല.

രക്തത്തിലെ അമിതമായ കാൽസ്യം സാന്നിധ്യം മൂലം ഹൃദയത്തെയും രക്തകുഴലുകളും ബാധിക്കും. ഇത് നേരിട്ട് തന്നെ ബാധിക്കുന്നത് ഹൃദയത്തിലെ കോശങ്ങളെയും ഇലക്ട്രിക്കൽ കണ്ടക്ഷനെയുമാണ്. ഹൃദയമിടിപ്പ് താളം തെറ്റുന്നതും ഹൃദയാഘാതവും വരെ ഇതുമൂലം സംഭവിക്കാം. കാൽസ്യത്തിന്റെ അളവ് രക്തത്തിൽ കൂടിയാൽ, അത് ആർട്ടറികളുടെ ഭിത്തിയിലും ഹൃദയ വാൽവുകളിലും കാൽസ്യം ഫോസ്്‌ഫേറ്റ് അഠിഞ്ഞുകൂടി ഹൃദ്രോഗത്തിന് കാരണമാകും.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

Content Highlights: Vitamin D toxicity may cause heart and kidney failure

dot image
To advertise here,contact us
dot image