ഉപ്പ് കഴിക്കുന്നത് നിര്‍ത്തണോ എന്ന് ചാറ്റ്ജിപിടിയോട് ഉപദേശം ചോദിച്ചു; 60 വയസുകാരന് ബാധിച്ചത് അപൂര്‍വ്വ രോഗം

യുഎസ് മെഡിക്കല്‍ ജേണലില്‍ വന്ന ലേഖനം ആരോഗ്യ വിവരങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ്

dot image

എഐയോട് ചോദിച്ച് ഡയറ്റ് ചെയ്ത് അപകടത്തില്‍പ്പെട്ട ധാരാളം ആളുകളുണ്ട്. ചുറ്റുപാടും എത്ര അപകടം കണ്ടാലും പഠിക്കാത്ത ആളുകളെ എന്ത് പറയും. യുഎസില്‍ ഒരാള്‍ ചാറ്റ്ജിപിടിയോട് ഉപദേശം ചോദിച്ച് ഡയറ്റ് ചെയ്തതാണ്. ഒടുവില്‍ അയാളെ ബാധിച്ചത് അപൂര്‍വ്വമായ 'ബ്രോമൈഡ് 'വിഷബാധയാണ്. ഭക്ഷണത്തില്‍ നിന്ന് ഉപ്പ് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചാട്ട് ബോട്ടുമായി ആശയവിനിമയം നടത്തുകയാണ് ഇയാള്‍ ചെയ്തത്. അറുപതുവയസുള്ള ഒരാളാണ് ഇക്കാര്യത്തില്‍ ചാട്ടുബോട്ടിനോട് ഉപദേശം ചോദിച്ചത്. 'അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' നിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇയാള്‍ സോഡിയം ക്ലോറൈഡ് അഥവാ ഉപ്പിന്റെ ദോഷവശങ്ങളെക്കുറിച്ച് എവിടെയോ വായിക്കുകയും തന്റെ ഭക്ഷണത്തില്‍ നിന്ന് ഉപ്പ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചാട്ട്‌ബോട്ടിനോട് ചോദിക്കുകയായിരുന്നു. അങ്ങനെ ചാട്ട്‌ബോട്ട് ഉപദേശിച്ചത് പ്രകാരം സോഡിയം ക്ലോറൈഡിന് പകരം സോഡിയം ബ്രോമൈഡ് ഇയാള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മൂന്ന് മാസം കഴിക്കുകയും ചെയ്തു.

ഒടുവില്‍ ദാഹമുണ്ടായിട്ടും വെള്ളംകുടിക്കാന്‍ സാധിക്കാതെ വന്ന് ആരോഗ്യം മോശമായപ്പോഴാണ് ഇയാള്‍ വൈദ്യസഹായം തേടുന്നത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളും ക്ഷീണവും ഉറക്കമില്ലായ്മയും അടക്കം പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇയാള്‍ സുഖം പ്രാപിച്ചത്.

ഒരു കാലത്ത് ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനുമുള്ള മരുന്നുകളില്‍ ബ്രോമൈഡ് സംയുക്തങ്ങള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇവ ഒഴിവാക്കുകയായിരുന്നു.

എന്താണ് ബ്രോമൈഡ് വിഷബാധ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാധാരണയായി കണ്ടുവന്നിരുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ ഒന്നാണ് ബ്രോമിസം എന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ വന്ന ലേഖനത്തില്‍ പറയുന്നത്. അക്കാലത്ത് 10 ല്‍ ഒരാള്‍ക്ക് വന്നിരുന്ന ഒരു മാനസിക രോഗമായിരുന്നു ഇത്. മനുഷ്യനില്‍ ബ്രോമൈഡ് വിഷബാധ ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്.

Content Highlights :60-year-old man asks ChatGPT for advice on whether to stop eating salt; suffers from rare disease





                        
                        
                        
                        dot image
                        
                        
To advertise here,contact us
dot image