'എല്ലാവരോടും സ്നേഹം മാത്രം…'; ചികിത്സാ സമയത്തെ ചിത്രങ്ങളുമായി ജുവൽ മേരി

തനിക്ക് അസുഖം ഉണ്ടായിരുന്നത് ഇപ്പോൾ അല്ല 2023ലാണെന്ന് ജുവൽ മേരി.

dot image

തനിക്ക് അസുഖം ഉണ്ടായിരുന്നത് ഇപ്പോൾ അല്ല 2023ലാണെന്ന് ജുവൽ മേരി. ഇപ്പോൾ ചികിത്സാ എല്ലാം പൂർത്തിയായെന്നും യാതൊരു അസുഖവുമില്ലെന്ന് പറയുകാണ് ജുവൽ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിന് ശേഷം തന്നെ അന്വേഷിച്ച് ഒരുപാട് പേർ വിളിച്ചെന്നും അവരോടൊക്കെ സ്നേഹം മാത്രമെന്നും ജുവൽ കൂട്ടിച്ചേർത്തു.

'2023ൽ നടന്ന സംഭവത്തെകുറിച്ച് ഇപ്പോൾ എന്തിന് പറയുന്നുവെന്ന് ചോദിക്കുന്നവരുണ്ട്. ചിലർ കരുതുന്നത് എനിക്ക് ഇപ്പോഴാണ് ഈ അസുഖം ഉള്ളതെന്നാണ് എങ്കിൽ അല്ല. എന്റെ ചികിത്സ എല്ലാം പൂർത്തിയായി ഇപ്പോൾ യാതൊരു അസുഖവും ഇല്ല. എന്റെ തന്നെ അവസ്ഥയിൽ കടന്ന് പോകുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്', ജുവൽ പറഞ്ഞു.

'ഒരുപാട് ഇരുട്ടുള്ള കടലിലൂടെ പോകുമ്പോൾ എവിടെയെങ്കിലും ഒരു ലൈറ്റ് ഹൗസ് കാണുന്നത് നമുക്ക് ദിശ മനസിലാക്കാൻ എളുപ്പമാണെന്ന് പറയാറില്ലേ അതുപോലെ ഞാൻ ചെറിയൊരു ചൂട്ട് കത്തിച്ചെന്നേ ഉള്ളൂ. എല്ലാവരും എന്റെ ഈ യാത്ര കണ്ടതുകൊണ്ട് ഉപകാരമില്ല, പക്ഷേ ചിലർ അത് കേൾക്കേണ്ടതുണ്ട്', ജുവൽ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ ആണ് ജുവൽ ഇക്കാര്യങ്ങൾ പറഞ്ഞത്. കൂടാതെ ജുവൽ തന്റെ ചികിത്സാ സമയത്തെ ചിത്രങ്ങളും വീഡിയോക്കൊപ്പം പങ്കുവെക്കുകയും ചെയ്തു.

Content Highlights: Jewel Mary sends love to everyone those who asked about her well being

dot image
To advertise here,contact us
dot image