കണ്ടാൽ ബോംബ് പോലെ, ഇതാണ് കോടീശ്വരനായ ഭീമൻ മത്സ്യം! മലയാളികളുടെ ഫേവറിറ്റ്

മലയാളികൾക്കും കപ്പയും ഇറച്ചിയും പോലെയാണ് ജപ്പാൻകാർക്ക് ട്യൂണ

കണ്ടാൽ ബോംബ് പോലെ, ഇതാണ് കോടീശ്വരനായ ഭീമൻ മത്സ്യം! മലയാളികളുടെ ഫേവറിറ്റ്
dot image

ജപ്പാനിലെ ടോക്കിയോയിലെ മത്സ്യമാർക്കറ്റിൽ ലേലത്തിൽ വിറ്റുപോയൊരു മീനാണിപ്പോൾ സംസാര വിഷയം. ഒന്നും രണ്ടുമല്ല 29.24 കോടി രൂപയ്ക്കാണ് ഈ മത്സ്യത്തിന് ലഭിച്ചത്. ട്യൂണ വിഭാഗത്തിലുള്ള മീനുകളിൽ ഏറ്റവും വലുതായ വിലകൂടിയ മീൻ അറ്റ്‌ലാന്റിക്ക് ബ്ലൂഫിൻ ട്യൂണയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

Tuna in Japan Market
Tuna

ടോർപിഡോ ബോംബിനെ പോലെ തോന്നിപ്പിക്കുന്ന രൂപമാണ് ഇവയ്ക്ക്. കടലിലൂടെ പെട്ടെന്ന് സഞ്ചരിക്കാൻ ഇവയെ സഹായിക്കുന്നതും ഈ രൂപമാണ്. മൂന്ന് മീറ്റർ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 250 കിലോയോളം ഭാരം വയ്ക്കും. നല്ല രുചിയുള്ള മാംസമാണ് ഇവയ്ക്ക്.

Tuna in  Japan
Tuna for sale

അപൂർവമായി മാത്രമേ ഇവയെ ലഭിക്കാറുള്ളു. ഇക്കാരണത്താൽ വിലയും കൂടുതലാണ്. മനുഷ്യനെ ആക്രമിക്കാത്ത ഇവ ജപ്പാൻകാരുടെയും പ്രിയ വിഭവമാണ്. അനധികൃതമായ മത്സ്യവേട്ട ഇവയുടെ എണ്ണത്തെ ബാധിക്കുന്നുണ്ട്. ട്യൂണയെ മലയാളികൾക്ക് എങ്ങനെ പ്രിയപ്പെട്ടതാകുമെന്ന് ചോദിച്ചാൽ ഇവയെ നമ്മൾ ചൂരയെന്നാണ് വിളിക്കുന്നത്. മലയാളികൾക്കും കപ്പയും ഇറച്ചിയും പോലെയാണ് ജപ്പാൻകാർക്ക് ട്യൂണ.
Content Highlights: A bluefin tuna, regarded as a favourite delicacy in Japan, was sold for Rs 29.24 crore at a prestigious auction.

dot image
To advertise here,contact us
dot image