ഇന്ത്യന്‍ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമാണ് കാരറ്റ്. സാമ്പാര്‍, സാലഡ്, പറാത്തകള്‍, എന്തിന് ഹല്‍വയില്‍ വരെ കാരറ്റിന്റെ അംശം ഉണ്ടാകും. സാധാരണയായി എല്ലാവരും കണ്ടുപരിചയിച്ച കാരറ്റ് ഏതാണെന്ന് ചോദിച്ചാല്‍, അതിന് കാരറ്റ് പലതരത്തിലുണ്ടോ എല്ലാം ഒന്നല്ലേ എന്നാവും സംശയം. നമ്മുടെ അടുക്കളയില്‍ തോരനിലും സാമ്പാറിലുമൊക്കെ ഇടംപിടിക്കുന്ന ഓറഞ്ച് കാരറ്റിനെ കുറിച്ച് പ്രത്യേകം വിവരിക്കണ്ടല്ലോ?
എന്നാല്‍ കാരറ്റ് തന്നെ ഏഴ് വ്യത്യസ്തമായ തരത്തില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? കാരറ്റ് കൊണ്ട് ഉണ്ടാക്കുന്ന ഓരോ വിഭവങ്ങള്‍ക്കും ഓരോ രുചിയായിരിക്കും. ഈ വിഭവങ്ങളില്‍ ചേര്‍ക്കുന്ന കാരറ്റുകള്‍ തന്നെ വ്യത്യസ്തമായതിനാലാണ് ഇത് സംഭവിക്കുന്നത്. ചില കാരറ്റുകള്‍ക്ക് നല്ല മധുരമാണെങ്കില്‍ മറ്റ് ചിലതിന് അധികമായി സ്‌പൈസോ നെയ്യോ ചേര്‍ത്താലേ ആ രുചിയൊന്ന് സെറ്റ് ആവുകയുള്ളു. എല്ലാ കാരറ്റുകളും ചൂടാക്കുകയോ വഴറ്റുകയോ മസാല ചേര്‍ക്കുകയോ ചെയ്താല്‍ ഒരേ രുചിയാവില്ല കഴിക്കുമ്പോള്‍ തോന്നുക. കാരറ്റിലെ പല വെറൈറ്റികള്‍ പല രുചികളാണ് നല്‍കുക എന്ന മനസിലാക്കുന്നതിനൊപ്പം ഏതൊക്കെയാണ് ഈ വെറൈറ്റികള്‍ എന്ന് കൂടി മനസിലാക്കാം.
വേവിക്കാതെ കാരറ്റ് കഴിക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ ഏറ്റവും ബെസ്റ്റാണ് ഇവ. മധുരമുള്ള, ക്രിസ്പായ നല്ല രുചിയുള്ള ഈ കാരറ്റ് സലാഡിലെ സ്ഥിരം സാന്നിധ്യമാണ്. അമിതമായി വെന്തുപോകാതെ പാകം ചെയ്താല്‍ ആ രുചി അതേപോലെ നിലനിര്‍ത്താന്‍ കഴിയും. ഈ കാരറ്റിന്റെ രണ്ടറ്റങ്ങളും ഉരുണ്ടിരിക്കും.
ഇമ്പറേറ്റര്‍ കാരറ്റുകള്‍
ഈ കാരറ്റുകളാണ് നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്ന സാധാരണ കാരറ്റെന്ന് പറയാം. നീളമുള്ള, ഒരറ്റ് നിന്നും മറ്റേ അറ്റത്തേക്ക് വരുമ്പോള്‍ കട്ടി കുറയുന്ന ഇവയെ നന്നായി റോസ്റ്റ് ചെയ്യാന്‍ കഴിയും. ഫ്രൈയാക്കാനും ഉത്തമമാണ്. ആവശ്യത്തിന് കട്ടിയുള്ളതിനാല്‍ ഇവ ജ്യൂസടിച്ച് കുടിക്കാനും നല്ലതാണ്. പെട്ടെന്ന് സോഫ്റ്റാവാത്ത ഈ കാരറ്റ് ഒരുപാട് വിഭവങ്ങളില്‍ ഇടം പിടിക്കാറുണ്ട്.
Chantenay കാരറ്റ്
ചെറിയ, കട്ടിയുള്ള ഈ കാരറ്റുകള്‍ പതിയെ പാകം ചെയ്യാനാണ് നല്ലത്. സൂപ്പുകള്‍, സ്റ്റ്യൂകള്‍ എന്നിവയിലെ സ്ഥിരം സാന്നിധ്യമാണിത്. സമയം കൂടും തോറും ഇതിന്റെ മധുരവും കൂടും. താരതമ്യേന ചെറിയ സൈസിലുള്ള കാരറ്റായതിനാല്‍ ഇവ പാകം ചെയ്യാന്‍ എളുപ്പമാണ്. ചെറുതായി അരിഞ്ഞും ഇവ ഉപയോഗിക്കാം
chantenay carrot
Danvers കാരറ്റ്
കാരറ്റിന്റെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഈ കാരറ്റ് പാകം ചെയ്യാന്‍ എളുപ്പമാണ്. റോസ്റ്റ് ചെയ്തും ഗ്രേറ്റ് ചെയ്തും പുഴുങ്ങിയും ജ്യൂസാക്കിയുമെല്ലാം ഇവ കഴിക്കാം. ഒരേ ആഴ്ച പല വിഭവങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു കാരറ്റാണിത്.
Purple Carrot
പര്‍പ്പിള്‍ കാരറ്റ്
കളര്‍ നോക്കി ആളെ വിലയിരുത്തണ്ട. ഈ കാരറ്റിന് മണ്ണിലുള്ള ബാക്ടീരിയയില്‍ നിന്നും ലഭിക്കുന്ന ജീയോസ്മിന്നിന്റെ പ്രകൃതി ദത്തമായ രുചിയാകും ഉണ്ടാവുക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഈ കാരറ്റ് റോസ്റ്റ് ചെയ്യുമ്പോള്‍ മധുരത്തിനൊപ്പം മികച്ചൊരു രുചിയാകും വിഭവങ്ങള്‍ക്ക് നല്‍കുക. സലാഡുകളിലും സ്ഥിരം സാന്നിധ്യമാണിവ.
വൈറ്റ് കാരറ്റ്
ഓറഞ്ച് കാരറ്റുകളെക്കാള്‍ മധുരം കുറഞ്ഞവയാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന വിഭവത്തില്‍ കാരറ്റിന്റെ രുചിയേറേ വേണമെന്നില്ലെങ്കില്‍ ഇവ ചേര്‍ത്ത് തയ്യാറാക്കാം. മിക്‌സഡ് വെജിറ്റബിള്‍ വിഭവങ്ങളില്‍ നല്ല ക്ലീന്‍ ലുക്ക് നല്‍കാന്‍ വൈറ്റ് കാരറ്റാണ് മികച്ച ഓപ്ഷന്‍.
White Carrot
ബേബി കാരറ്റ്
മൃദുവായ ചെറിയ മധുരമുള്ള പെട്ടെന്ന് പാകം ചെയ്‌തെടുക്കാവുന്ന ഒരു കാരറ്റാണിത്. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഫ്രൈകള്‍ക്കായി ഇവ ഉപയോഗിക്കാറുണ്ട്. ഇവയുടെ രൂപഘടന പാകം ചെയ്യാന്‍ എളുപ്പമുള്ളതാക്കുന്നതു കൊണ്ട് ഉടനടി തയ്യാറാക്കേണ്ടി വരുന്ന ഡിഷുകളില്‍ ഇടംപിടിക്കാറുണ്ട്.