കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷണം പോയി; കേസെടുത്ത് പൊലീസ്

30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചിരിക്കുന്നത്

കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷണം പോയി; കേസെടുത്ത് പൊലീസ്
dot image

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷണം പോയി. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. അക്കാദമിയുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.

ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മരം മോഷ്ടിക്കപ്പെട്ടതെന്നാണ് കരുതുന്നത്. അക്കാദമി വളപ്പിലുണ്ടായിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് കടത്തിയത്. 30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടത്.

Also Read:

Content Highlight : A sandalwood tree was stolen from the premises of the Kerala Police Academy at Ramavarmapuram, Thrissur. The tree was reportedly over 30 years old. When the theft was discovered, police were informed and an official case was registered

dot image
To advertise here,contact us
dot image