മുട്ട കഴിച്ച് മടുത്തോ? ഈ പച്ചക്കറികൾ ഒന്നു കഴിച്ചുനോക്കൂ! പ്രോട്ടീൻ റിച്ചാണിവ

മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഇവയാണ്

മുട്ട കഴിച്ച് മടുത്തോ? ഈ പച്ചക്കറികൾ ഒന്നു കഴിച്ചുനോക്കൂ! പ്രോട്ടീൻ റിച്ചാണിവ
dot image

ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണെന്ന് പ്രത്യേകം പറഞ്ഞുതരേണ്ടല്ലോ? മുട്ടയെയാണ് പൊതുവേ നമ്മൾ പ്രോട്ടീൻ റിച്ച് ഫുഡ് എന്ന ഗണത്തിൽപ്പെടുത്തുന്നത്. എന്നാൽ മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഉണ്ട്. എല്ലുകൾക്കും പേശികൾക്കും ചർമത്തിനുമെല്ലാം പ്രോട്ടീൻ അത്യാവശ്യമാണ്. മുട്ട മാത്രം കഴിച്ച് ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂട്ടാൻ ശ്രമിക്കരുത്. എന്നും മുട്ട കഴിച്ചാലും മടുപ്പ് തോന്നില്ലേ? അപ്പോൾ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുള്ള പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്.

മുരിങ്ങ, കൂണുകൾ, ചീര, കോളിഫ്‌ളവർ, പയർ വർഗങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ധാരാളമായി അടങ്ങിയ പച്ചക്കറികളാണ്. സാമ്പാറും അവിയലുമെല്ലാം ഫേവറിറ്റ് ലിസ്റ്റിലുള്ളവരാണ് നിങ്ങളെങ്കിൽ മുരിങ്ങ അതിൽ ഒഴിവാക്കാൻ കഴിയാത്ത പച്ചക്കറിയാണ്. ഇനി മുരിങ്ങയില എടുത്താലോ നൂറു ഗ്രാം മുരിങ്ങയിലയിൽ ഒമ്പത് ഗ്രാമും പ്രോട്ടീനാണ്. ഇതിനൊപ്പം ഇരുമ്പും ആന്റിഓക്‌സിഡന്റുകളുമടക്കം അടങ്ങിയിട്ടുണ്ടിതിൽ. വിറ്റാമിനുകളും സെലിനിയവും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ കൂണുകളിലും പ്രോട്ടീനും ധാരാളമായുണ്ട്. ഒരു കപ്പ് വേവിച്ച് കഴിച്ചാൽ അതിൽ ഏകദേശം ഏഴ് ഗ്രാമോളമാണ് പ്രോട്ടീൻ. പ്രതിരോധശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും കൂണുകൾ ബെസ്റ്റ് ഓപ്ഷനാണ്.

പച്ച, ചുവപ്പ് വെറൈറ്റികളിൽ ചീര സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കും. ഒരു കപ്പ് ചീര വേവിച്ച് കഴിച്ചാൽ നമ്മുടെ ശരീരത്തിൽ അഞ്ചുഗ്രാമോളം പ്രോട്ടീനെത്തും. വൈറ്റമിനും കാൽസ്യവും പൊട്ടാസ്യവുമൊക്കെ വേണ്ടുവോളമുളള കോളിഫ്‌ളവറും പ്രോട്ടീൻ റിച്ചാണ് കേട്ടോ. ഇതിനിടയിലാണ് ഫൈബറും പ്രോട്ടീനുമടങ്ങിയ പയറും ്പ്രാധാന്യം അർഹിക്കുന്നത്. കൊഴുപ്പും കൊളസ്‌ട്രോളും കുറവായ പയർ ഒരു കപ്പ് വേവിച്ച് കഴിച്ചാൽ എട്ടു ഗ്രാമോളം പ്രോട്ടീൻ ശരീരത്തിലെത്തും. തീർന്നില്ല ഇത് മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാലും സമ്പുഷ്ടമാണ്.

Content Highlights: vegetables which have more protein than egg

dot image
To advertise here,contact us
dot image