സൗദിയിൽ ശൈത്യകാലം കൂടുതൽ ശക്തമാകുന്നു; പലയിടങ്ങളിലും താപനില പൂജ്യം ഡി​ഗ്രി

സൗദിയുടെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

സൗദിയിൽ ശൈത്യകാലം കൂടുതൽ ശക്തമാകുന്നു; പലയിടങ്ങളിലും താപനില പൂജ്യം ഡി​ഗ്രി
dot image

സൗദി അറേബ്യയില്‍ ശൈത്യകാലം കൂടുതല്‍ ശക്തമാകുന്നു. വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ത്വുറൈഫ്, റഫ്ഹ, അറാര്‍ എന്നിവിടങ്ങളില്‍ ഒരു ഡിഗ്രിയും ഹഫര്‍ അല്‍ ബാത്തിന്‍, ഖുറയാത്ത് എന്നിവിടങ്ങളില്‍ രണ്ടും മൂന്നുമാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. അല്‍ ജൗഫ്, ഹാഇല്‍, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങളിലും തണുപ്പ് ശക്തമാണ്. പലയിടങ്ങളിലും താപനില പൂജ്യത്തിലേക്ക് താഴുകയാണ്.

അതിനിടെ സൗദിയുടെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.‌ മക്കയുടെ ഹൈറേഞ്ച് മേഖലകളിലും അല്‍ ബാഹയുടെ വിവിധ പ്രദേശങ്ങളിലുമാണ് നേരിയതും മിതമായതുമായ മഴയെത്തുക. ജീസാന്‍, ഹാഇല്‍, തബൂക്, റിയാദ്, മദിന തുടങ്ങിയ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

Content Highlights: Winter conditions are intensifying in Saudi Arabia, with temperatures dropping to zero degrees in several parts of the country. Weather reports indicate colder conditions across multiple regions as the winter season becomes more severe.

dot image
To advertise here,contact us
dot image