സയ്യിദ് മുഷ്താഖ് അലി ഫൈനൽ; 45 പന്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ

സയ്യിദ് മുഷ്താഖ് അലി ഫൈനൽ; 45 പന്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ. ഫൈനലിൽ ജാർഖണ്ഡിന് വേണ്ടി ഹരിയാനയ്‌ക്കെതിരെ വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. 10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങിൽ നിന്ന് പിറന്നു. 49 പന്തിൽ 101 റൺസ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി.

ഓപ്പണറായ കുമാർ കുശാഗ്രയും തിളങ്ങി. 38 പന്തിൽ 81 റൺസുമായി താരം പുറത്തായി. അഞ്ചു സിക്സറുകളൂം എട്ട് ഫോറുകളുംകുശാഗ്ര നേടിയിട്ടുണ്ട്. മത്സരത്തിൽ ജാർഖണ്ഡ് 15 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.

നേരത്തെ ടോസ് നേടി ഹരിയാന ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ഫൈനൽ പോര് നടക്കുന്നത്.

Content Highlights:ishan kishan century in syed mushtaq ali trophy final

dot image
To advertise here,contact us
dot image