വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി

മായം കലര്‍ന്ന വെളിച്ചെണ്ണ എങ്ങനെ കണ്ടെത്താമെന്നതിനുള്ള ലളിതമായ വഴികള്‍ ഇതാ

വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി
dot image

ഭക്ഷണം പാകം ചെയ്യാനായി എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. തേങ്ങ ഉണക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് പലരും വെളിച്ചെണ്ണ കടകളില്‍ നിന്നാണ് വാങ്ങുന്നത് . എന്നാല്‍ അങ്ങനെ വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് എങ്ങനെ അറിയും. അത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വെളിച്ചെണ്ണയുടെ വാസന

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നേര്‍ത്ത ഒരു പ്രത്യേക വാസനയുണ്ടാവും. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിന് രൂക്ഷഗന്ധമായിരിക്കും.

coconut oil

പേപ്പര്‍ പരീക്ഷണം

ഒരു വെളള പേപ്പര്‍ ഉപയോഗിച്ച് വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് കണ്ടെത്താം. അതിന് ആദ്യം ഒരു തുണ്ട് വെള്ളപേപ്പര്‍ എടുത്ത് അതില്‍ കുറച്ച് എണ്ണ ഒഴിച്ച് വയ്ക്കുക. എണ്ണ പേപ്പറിലേക്ക് പടരുകയാണെങ്കില്‍ അത് ശുദ്ധമാണ്.

ചൂടാക്കി നോക്കാം

രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാക്കുമ്പോള്‍ കരിഞ്ഞ മണം വരും.

ഫ്രിഡ്ജില്‍ വയ്ക്കാം

coconut oil

കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് നോക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ കുപ്പിയുടെ മുകളില്‍ നിറവ്യത്യാസമുള്ള ദ്രാവകം പോലെ കാണാന്‍ സാധിക്കും. അതുപോലെ ശുദ്ധമായ വെളിച്ചെണ്ണ പെട്ടെന്ന് കട്ടിയാകും.

വെണ്ണ

വെളിച്ചെണ്ണയില്‍ കുറച്ച് ശുദ്ധമായ വെണ്ണ ചേര്‍ക്കുക. വെണ്ണ ചേര്‍ക്കുമ്പോള്‍ നിറം ചുവപ്പായാല്‍ ആ എണ്ണയില്‍ കെമിക്കലോ പെട്രോളിയമോ ചേര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.

വെള്ളത്തില്‍ ലയിപ്പിക്കുക

ഒരു ഗ്ലാസ് വെളളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല. അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍ അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

coconut oil

ചര്‍മ്മത്തില്‍ പുരട്ടി നോക്കാം

ശുദ്ധമായ വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും മൃദുവായി തോന്നുകയും ചെയ്യും. മായം ചേര്‍ന്ന എണ്ണയാണെങ്കില്‍ അത് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയും ഒട്ടിപിടിക്കുന്നതായി തോന്നുകയും ചെയ്യും.

Content Highlights : Here are simple ways on how to spot adulterated coconut oil





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image