സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു

പ്രസിഡൻ്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു

സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു
dot image

ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈന്റെ പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിന് ഈ രാജ്യം നൽകുന്ന അംഗീകാരത്തെയും സുരക്ഷയെ സംബന്ധിച്ചും ജാതിമത ഭാഷാ വ്യത്യാസങ്ങൾ ഇല്ലാതെ ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹവും കരുതലും സംബന്ധിച്ചും യോഗത്തിൽ പങ്കെടുത്തവർ എടുത്തു പറയുകയുണ്ടായി.

പ്രസിഡൻ്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, സാമൂഹിക പ്രവർത്തകനായ ഇ.വി രാജീവൻ, സോവിച്ചൻ ചേനാട്ടുശ്ശേരി, അബ്ദുൽ മൻഷീർ, സയ്യിദ് ഹനീഫ്, ജ്യോതിഷ് പണിക്കർ, ഡോ ശ്രീദേവി, വി സി ഗോപാലൻ, അജിത് കുമാർ, സൽമാൻ ഫാരിസ്, എബി തോമസ്, മനോജ് പീലിക്കോട്, വിപിൻ മാടത്തേത്, ബോബി പുളിമൂട്ടിൽ, അൻവർ നിലമ്പൂർ, സുഭാഷ് അങ്ങാടിക്കൽ, ഷമീർ സലിം, സിബി അടൂർ, വിനോദ് ആറ്റിങ്ങൽ, ലേഡീസ് വിങ് പ്രസിഡൻ്റ് അഞ്ചു സന്തോഷ്, കോഡിനേറ്റർ മുബീന മൻഷീർ, എന്റർടൈൻമെന്റ് ജോയിൻ സെക്രട്ടറി അഞ്ജന വിനീഷ്, ദീപ്തി റിജോയ്, സുനി ഫിലിപ്പ്, ഷൈജു ഓലഞ്ചേരി, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Content Highlights: Bahrain's 54th National Day: Seven Arts Cultural Forum organized celebration

dot image
To advertise here,contact us
dot image