

കോട്ടയം: എഎസ്‌ഐയ്ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന് കടിയേറ്റത്. മണിമല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആണ് അനില്‍. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.
കടയനിക്കാട് രണ്ടുമാക്കല്‍ പുരയിടത്തിന് സമീപം വാഴത്തോട്ടത്തില്‍ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു.
തുടര്‍ന്നാണ് എഎസ് ഐ അനില്‍ കെ പ്രകാശ് ചന്ദ്രന്‍ സ്ഥലത്തെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താന്‍ താമസിച്ചതോടെ എഎസ്‌ഐ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ കൈയില്‍ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റിട്ടും പിന്മാറാതെ എഎസ്‌ഐ പാമ്പിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് വനംവകുപ്പിന് കൈമാറി. എഎസ്‌ഐ റാന്നി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights: Forest department staff arrived late; ASI bitten by python while trying to capture it