ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ അത്ര പാടൊന്നും ഇല്ലന്നേ...റെസിപ്പി ഇതാ...ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ...

നല്ല രുചികരമായ ക്രിസ്മസ് കേക്കും ക്യാരറ്റ് കേക്കും വീട്ടില്‍ ഉണ്ടാക്കി നോക്കാന്‍ തയ്യാറാണോ? എന്നാലിതാ രണ്ട് തരം കേക്കുകളുടെ റെസിപ്പി...

ക്രിസ്മസ് കേക്ക് ഉണ്ടാക്കാന്‍ അത്ര പാടൊന്നും ഇല്ലന്നേ...റെസിപ്പി ഇതാ...ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ...
dot image

ക്രിസ്മസ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

1 ഡ്രൈ ഫ്രൂട്ട്സ്
കറുത്ത മുന്തിരി, ഈന്തപ്പഴം, കിസ്മിസ്, ചുവന്ന ചെറി, പച്ച ചെറി-(എല്ലാംകൂടി അരകിലോ)
ഓറഞ്ച് തൊലി- ഒരു ഓറഞ്ചിന്റേത്
നാരങ്ങയുടെതൊലി- ഒരെണ്ണത്തിന്റേത്

2 ബദാം, വാല്‍നട്ട്, കശുവണ്ടി- എല്ലാംകൂടി 350 ഗ്രാം

3 ഏലയ്ക്ക,കറുവാപ്പട്ട, ഗ്രാമ്പു,ജാതിക്കാക്കുരു -(ഒരുമിച്ച് പൊടിച്ചത്)
4 ബ്രാന്‍ഡി- ഒരു ലിറ്റര്‍
ബട്ടര്‍- 850 ഗ്രാം
മൈദ- 850 ഗ്രാം
ബ്രൗണ്‍ഷുഗര്‍- 850 ഗ്രാം
മുട്ട- 850 ഗ്രാം
പഞ്ചസാര -225 ഗ്രാം (ക്യാരമലൈസ് ചെയ്യാന്‍)

carrot cake and christmas cake recipes

തയാറാക്കുന്ന വിധം


ഒന്നും രണ്ടും മൂന്നും ചേരുവകള്‍ ബ്രാണ്ടിയില്‍ കലക്കി ഒരു രാത്രി വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി അതിലേക്ക് പഞ്ചസാരയും, രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് ഇളക്കാതെ വയ്ക്കുക. ഉരുകി കഴിയുമ്പോള്‍ കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് കുറുക്കിയെടുക്കുക. ഇങ്ങനെ പഞ്ചസാര കാരമലെെസ് ചെയ്യാം.

ബട്ടറും അല്‍പ്പം പഞ്ചസാരയും അടിച്ചുപതപ്പിച്ച് മാറ്റി വയ്ക്കുക. മൈദയും, പഞ്ചസാര ക്യാരമലൈസ് ചെയ്തതും ഒന്നിച്ച് ചേര്‍ത്തിളക്കി അതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് ഇളക്കുക. ബ്രാണ്ടിയില്‍ ഇട്ടുവച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് പകുതി ഇതിലേക്ക് ചേര്‍ക്കുക. നാരങ്ങാത്തൊലിയും, ഓറഞ്ചുതൊലി അരച്ചതും ചേര്‍ത്തിളക്കുക. ബേക്കിംഗ് പാനില്‍ ബട്ടര്‍ പുരട്ടി കേക്ക് കൂട്ട് ഒഴിച്ച് 200 ഡിഗ്രി സെന്റിഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം മാറ്റി വച്ച ഡ്രൈഫ്രൂട്ട്സ് അതിനുമുകളില്‍ വിതറി 150 ഡിഗ്രി സെന്റിഗ്രേഡില്‍ വീണ്ടും 30 മിനിറ്റുകൂടി ബേക്ക് ചെയ്യുക. വീണ്ടും ഒരു ഫോയില്‍ പേയ്പ്പറില്‍ പൊതിഞ്ഞ് 130 ഡിഗ്രി സെന്റിഗ്രേഡില്‍ ഒരു മണിക്കൂര്‍ കൂടി ബേക്ക് ചെയ്തെടുക്കാം.

carrot cake and christmas cake recipes

ക്യാരറ്റ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - രണ്ട് കപ്പ്
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ പൊടിച്ചത് -അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- രണ്ട് ടീസ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒന്നര കപ്പ്
പഞ്ചസാരപ്പൊടി -ഒരു കപ്പ്
ബട്ടര്‍ - മുക്കാല്‍ കപ്പ്
മുട്ട - ഒരെണ്ണം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍

carrot cake and christmas cake recipes

തയാറാക്കുന്ന വിധം

മൈദ, ബേക്കിംഗ് പൗഡര്‍ ഇവ ഒന്നിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് മസാല പൊടി ചേര്‍ത്തിളക്കാം. പഞ്ചസാരയും ബട്ടറും ഒന്നിച്ച് അടിച്ച് യോജിപ്പിക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മൈദയും അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവിയ ശേഷം കേക്ക് കൂട്ട് ഇതിലൊഴിച്ച് 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

Content Highlights :Delicious Christmas cake and carrot cake recipes and how to prepare them





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image