മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചില്ലി ചിക്കനൊപ്പം മംദാനി കഴിച്ച 'ടിങ്‌മോ' എന്താണെന്ന് അറിയാമോ?

പ്രസംഗവേദിയിൽ ബോളിവുഡ് ഗാനമായ ധൂം മച്ചാലേ പ്ലേ ചെയ്ത് ഇന്ത്യൻ വംശജനായ മംദാനി ഞെട്ടിച്ചിരുന്നു

മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചില്ലി ചിക്കനൊപ്പം മംദാനി കഴിച്ച 'ടിങ്‌മോ' എന്താണെന്ന് അറിയാമോ?
dot image

മേയറായി ജനങ്ങൾ തെരഞ്ഞെടുത്തതിന് ശേഷം ഇന്ത്യൻ വിഭങ്ങളുള്ള ഉച്ചഭക്ഷണം സഹപ്രവർത്തകയായ അലക്‌സാൻഡ്രിയക്കൊപ്പം നേപ്പാളീസ് റെസ്റ്റോറന്റിലിരുന്ന് ആസ്വദിക്കുന്ന സൊഹ്‌റാൻ മംദാനിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. വിജയം നേടിയെന്ന് ഉറപ്പിച്ച ശേഷം തിരക്ക് നിറഞ്ഞ മണിക്കൂറുകളായിരുന്നു മംദാനിക്ക് മുന്നിലുണ്ടായിരുന്നത്. പ്രസംഗങ്ങൾ, യോഗങ്ങൾ, പ്രസ് മീറ്റുകൾ എന്നിങ്ങനെ നിരവധി പരിപാടികളുടെ ഭാഗമായ ശേഷമാണ് ഇന്ത്യൻ, നേപ്പാളീസ് ഭക്ഷണം ലഭിക്കുന്ന റസ്റ്റോറൻ്റായ ലിലിഗുറാസ് ബ്രിസ്റ്റോയിൽ ആലക്‌സാൻഡ്രിയയ്‌ക്കൊപ്പം അദ്ദേഹം എത്തിയത്.

പ്രസംഗവേദിയിൽ ബോളിവുഡ് ഗാനമായ ധൂം മച്ചാലേ പ്ലേ ചെയ്ത് ഇന്ത്യൻ വംശജനായ മംദാനി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ചായയും മോമോസും ചില്ലി ചിക്കനുമെല്ലാം അടങ്ങിയ ലഞ്ച് കഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയത്. ഉച്ചഭക്ഷണത്തിൽ ആലുദമ്മും ഉൾപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമേ മറ്റൊരു വിഭവവും ഇരുവരും ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. പേര് ടിങ്‌മോ.

കൊൽക്കത്തിയിൽ രൂപം കൊണ്ട ഇന്തോ - ചൈനീസ് ഫേവറിറ്റ് ഡിഷ് ചില്ലി ചിക്കനൊപ്പമാണ് ടിങ്‌മോയും സ്ഥാനം പിടിച്ചത്. ടിബറ്റൻ ഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് ആവിയിൽ വേവിക്കുന്ന ഈ ബ്രെഡ്. സോഫ്റ്റും ഫ്‌ളഫിയുമാണെങ്കിലും ഇതിനുള്ളിൽ മറ്റ് ഫില്ലിങുകൾ ഒന്നും കാണില്ല. ചൈനീസ് ഫ്‌ളവർ റോളിന് സമാനമാണിത്. ഈ ബ്രഡിൽ ബീഫോ ചിക്കനോ ചേരുവയായി ചേർത്തിട്ടുണ്ടാകും. ചെറിയ മധുരമുള്ള ഈ ബ്രെഡിന് സ്റ്റീം ബണ്ണുമായി സാമ്യമുണ്ട്. ടിബറ്റൻ വാക്കുകളായ ടിങ്കാ(മേഘം), മോമോ (കൊഴുക്കട്ട) എന്നീ വാക്കുകൾ ചേർന്നാണ് ഈ പേര് ഉണ്ടായിരിക്കുന്നത്.
Content Highlights: what is Tingmo, which is present in Mamdani's lunch meet

dot image
To advertise here,contact us
dot image