

അബുദാബി: കേരളത്തിൽ അടക്കം തീവ്ര വോട്ടർ പട്ടിക പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ സൈനുൽ ആബിദീൻ. പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രസർക്കാർ നടപടി അത്യധികം ആശങ്കയുണ്ടാക്കുന്നതാണെന്ന് സൈനുൽ ആബിദീൻ പറഞ്ഞു.
എസ്ഐആർ പരിശോധനയുടെ ഭാഗമായി ബിഎൽഒമാർ വീടുകൾ സന്ദർശിക്കുമ്പോൾ പ്രവാസികൾ അവിടെ ഉണ്ടാകണമെന്നില്ല. അവർ അയക്കുന്ന നോട്ടീസുകളോ അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാൻ സാധിക്കാതെ വരും. ഇക്കാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് ഒളിവാക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. പ്രവാസി പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ഉപകരണമായി എസ്ഐആറിനെ കേന്ദ്രസർക്കാൻ ഉപയോഗിക്കുമോ എന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight; SIR implement is a concern for expatriates; K Zainul Abidin