സഞ്ജു ബെഞ്ചിൽ തുടരും; ടീമിൽ ഒരു മാറ്റം; ഓസീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്

സഞ്ജു ബെഞ്ചിൽ തുടരും; ടീമിൽ ഒരു മാറ്റം; ഓസീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം
dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാർഷ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്നും നാലും മത്സരത്തിൽ ഇറങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. തിലക് വർമ പുറത്തായപ്പോൾ റിങ്കു സിങ്ങിന് അവസരം ലഭിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ ഇന്നും ഇലവനില്‍ സ്ഥാനം പിടിച്ചില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് അഞ്ചാം ടി20യിലും ഇറങ്ങുന്നത്. ഓസീസ് ടീമിൽ മാറ്റമില്ല.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ആവട്ടെ പരമ്പര ഒപ്പമെത്തിക്കാനാണ് ശ്രമിക്കുന്നത്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ് , അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷൂയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.

Content Highlights:Sanju will remain on the bench; One change in the team; India vs Australia

dot image
To advertise here,contact us
dot image