മോഷണത്തിനായി സ്വർണക്കട ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി, യുവതിക്ക് തിരിച്ചുകിട്ടിയത് 20 തവണ കരണത്തടി! വീഡിയോ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

മോഷണത്തിനായി സ്വർണക്കട ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി, യുവതിക്ക് തിരിച്ചുകിട്ടിയത് 20 തവണ കരണത്തടി! വീഡിയോ
dot image

ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വർണക്കടയിൽ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കടയുടമ പിടികൂടി മർദിക്കുന്ന വീഡിയോണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇക്കഴിഞ്ഞ നവംബർ 3ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മോഷണം നടത്താനുള്ള പദ്ധതിയുമായി എത്തിയ യുവതി, കടക്കാരനുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ദുപ്പട്ട കൊണ്ട് മുഖംമറച്ച് കടയിലെത്തിയ യുവതി അപ്രതീക്ഷിതമായി കടക്കാരന് നേരെ മുളകുപൊടി വിതറി. പക്ഷേ കാര്യങ്ങൾ യുവതി പ്രതീക്ഷച്ചതിന് വിരുദ്ധമായാണ് നടന്നത്.

കടയുടമയുടെ മുഖത്ത് മുളക്‌പൊടി വിതറിയെങ്കിലും അയാൾ ചാടി എഴുന്നേറ്റ് യുവതിയുടെ മുഖത്ത് നിർത്താതെ അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചുരുങ്ങിയ സെക്കൻഡുകൾ കൊണ്ട് ഏതാണ്ട് 20വട്ടമാണ് ഇയാൾ യുവതിയുടെ മുഖത്തടിച്ചത്. പിന്നാലെ കടയുടമ യുവതിയെ തള്ളി പുറത്താക്കുകകയായിരുന്നു. അടിയേറ്റ് അവശനിലയിലായിരുന്നു യുവതി.

സംഭവത്തിൽ പരാതി നൽകാൻ കടയുടമ തയ്യാറായില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരാതി നൽകാൻ കടയുടെ മേൽ സമ്മർദം ചെലുത്തുമെന്ന് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Woman thew chilli powder at jeweller get slapped 20 times

dot image
To advertise here,contact us
dot image