ബിഗ് ബിയെ വിസ്മയപ്പെടുത്തി വയനാട് സ്വദേശി;പിറന്നാൾ സമ്മാനമായി ലോകത്തെ ആദ്യത്തെ ട്രാന്‍സ്‌പെരൻ്റ് ത്രെഡ് ആർട്ട്

ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് ത്രെഡ് ആര്‍ട്ട് ചിത്രമാണിത്

ബിഗ് ബിയെ വിസ്മയപ്പെടുത്തി വയനാട് സ്വദേശി;പിറന്നാൾ സമ്മാനമായി ലോകത്തെ ആദ്യത്തെ ട്രാന്‍സ്‌പെരൻ്റ് ത്രെഡ് ആർട്ട്
dot image

ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാബ് ബച്ചന്റെ പിറന്നാളിനോടനുബന്ധിച്ച് മലയാളിയുടെ സ്നേഹ സമ്മാനമായി ജനിച്ചത് ലോകത്തെ ആദ്യത്തെ ട്രാന്‍സ്പരന്റ് ത്രെഡ് ആര്‍ട്ട് (Transparent Thread Art) ചിത്രം.

ഈ അതുല്യ കലാസൃഷ്ടി അവതരിപ്പിച്ചത് വയനാട് ചുണ്ടേല്‍ സ്വദേശിയും ത്രെഡ് ആര്‍ട്ട് കലാകാരനുമായ അനില്‍ ചുണ്ടേല്‍ ആണ്. പ്രതലം ഇല്ലാതെ, ആണിയും നൂലും മാത്രമുപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സൗന്ദര്യം തന്നെ ബിഗ് ബി അമിതാബ് ബച്ചനെ അത്ഭുതപ്പെടുത്തി.

ചിത്രം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായെങ്കിലും, അതിനെ ട്രാന്‍സ്പരന്റ് രൂപത്തിലാക്കാന്‍ കലാകാരന് ഇരുപത് ദിവസത്തോളം കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 15 കിലോഗ്രാമില്‍ കൂടുതലുള്ള ഈ അതുല്യ കലാസൃഷ്ടി ഇന്ന് ലോകതലത്തില്‍ വിസ്മയം പകരുന്ന ത്രെഡ് ആര്‍ട്ടുകളില്‍ ഒന്നായി മാറുകയാണ്.

ലോകത്തിലെ ആദ്യത്തെ ത്രെഡ് ആര്‍ട്ട് എക്‌സിബിഷന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അനില്‍. സിനിമയിലെ ഗ്രാഫിക്‌സ്, അനിമേഷന്‍, പബ്ലിസിറ്റി ഡിസൈന്‍ തുടങ്ങിയ സൃഷ്ടിപരമായ മേഖലകളില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹത്തിൻ്റെ സ്റ്റുഡിയോ കോഴിക്കോടാണ്.

''അമിതാബ് ബച്ചന്‍ പോലെയുള്ള ലോകപ്രശസ്ത നടന്‍ പോലും അഭിനന്ദിച്ചപ്പോള്‍, അതൊരു അതുല്യ പ്രചോദനമായി. ഇത് മലയാളിയുടെ നൂലിലൂടെ തീര്‍ത്ത സ്‌നേഹസമ്മാനമാണ്,'' - അനില്‍ ചുണ്ടേല്‍ പറഞ്ഞു.

Content Highlights: Wayanad native create amitabh bachchan thread art

dot image
To advertise here,contact us
dot image