ചായയാണോ അതിൽ പാലൊഴിക്കണം! ആർക്കും ഇല്ലാത്ത ഈ ശീലം ഇന്ത്യക്കാരിലെങ്ങനെ എത്തി?

ചൈനക്കാരുടെ കുത്തക തകർക്കാൻ ദ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയിൽ തേയില കൃഷി വലിയ തോതിൽ ആരംഭിച്ചത്

ചായയാണോ അതിൽ പാലൊഴിക്കണം! ആർക്കും ഇല്ലാത്ത ഈ ശീലം ഇന്ത്യക്കാരിലെങ്ങനെ എത്തി?
dot image

ചായ അത് ഇന്ത്യക്കാരുടെ ഒരു വികാരമാണ്. പാലൊഴിക്കാതെ കട്ടൻ ചായയും സുലൈമാനിയും മിന്റ് ചായയും അങ്ങനെ പല വെറൈറ്റിയായി ഇന്ത്യക്കാർ ചായ കുടിക്കാറുണ്ട്. എങ്കിലും പാൽച്ചായ ഒരുനേരമെങ്കിലും കുടിക്കാത്തവർ കുറവായിരിക്കും.

ചൈനക്കാരുടെ കുത്തക തകർക്കാൻ ദ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയിൽ തേയില കൃഷി വലിയ തോതിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ചത്. ആദ്യ ഘട്ടങ്ങളിൽ ഇന്ത്യയിലെ തേയില തോട്ടങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന തേയില കയറ്റുമതിക്കായും ധനികരായവർക്കും മാത്രമായിരുന്നു ലഭ്യമായത്. പക്ഷേ ഈ നടപടിക്രമങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഇന്ത്യക്കാർ ചായ കുടിക്കുന്നത് ഒരു ശീലമാക്കിയങ്ങ് മാറ്റിയെന്നാണ് പറയപ്പെടുന്നത്.

1900കളിൽ ബ്രിട്ടീഷ് കമ്പനികൾ പ്രാദേശികമായ ചായയെ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെ അവർ അതിൽ പഞ്ചസാരയും പാലും ചേർക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ അവർ വിചാരിച്ചതിലും ജനപ്രീതിയാണ് പാൽച്ചായ്ക്ക് ഇന്ത്യയില്‍ ലഭിച്ചത്. ഇതിന് പിന്നിലെ കാരണം പാലായിരുന്നു. ഇന്ത്യക്കാരുടെ അടുക്കളയിൽ കാണുന്ന വെറുമൊരു സാധനമല്ല പാൽ എന്നത്. കുഞ്ഞുനാളിൽ പാലിൽ മഞ്ഞളിട്ട് കുടിക്കുന്നത് മുതൽ ആഘോഷങ്ങളിൽ മധുര പലഹാരമുണ്ടാക്കുന്നതിൽ വരെ പാലിന്റെ അംശമുണ്ടായിരിക്കും അതിനാൽ ഇന്ത്യക്കാർ ചായ പാലൊഴിച്ച് കുടിക്കാൻ ആരംഭിച്ചതോടെ അവർക്ക് അത് സ്വന്തമായാണ് തോന്നിയത്.

പാൽ ചായയിൽ മിക്‌സ് ചെയ്തതോടെ തേയിലയുടെ രുചിയിൽ മറ്റം വന്നു, കയ്പ്പ് കുറഞ്ഞ് കൂടുതൽ സ്വാദും ചായയ്ക്ക് ഉണ്ടായി. ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഏത് സമയത്തും കുടിക്കുന്ന ഒന്നായി ചായ മാറി. പിന്നാലെയാണ് ചായയിൽ വമ്പൻ ട്വിസ്റ്റുമായ മസാല ചായ വന്നത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഇടംപിടിച്ച ചായയിലെ മറ്റൊരു വെറൈറ്റിയാണിത്. ഇഞ്ചിയും ഏലക്കയും ഗ്രാമ്പുവും കറുവപ്പട്ടയും ഇട്ട കിടിലിൻ കോമ്പിനേഷൻ.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ, ചായവിൽക്കുന്നവർ നിരത്തുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം ഇടംപിടിച്ചു. ഏത് ഭാഷയാവട്ടെ, സംസ്‌കാരമാവട്ടെ, ഇന്ത്യക്കാർക്കെല്ലാം പ്രിയമാണീ പാൽച്ചായ.
Content Highlights: Why India drink tea with milk?

dot image
To advertise here,contact us
dot image