
നമ്മുടെ നാട്ടിലെ പല റെസ്റ്റോറൻ്റുകളിലും ചെന്ന് മെനുവിലെ ചൈനീസ് ഐറ്റംസ് തിരഞ്ഞ് പിടിച്ച് ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. ചൈനീസ് പേരിലുള്ള നിങ്ങൾ ഓർഡർ ചെയ്യുന്നത് യഥാർത്ഥത്തിൽ ചൈനയിലുള്ളവർ ഉപയോഗിക്കുന്ന വിഭവങ്ങൾ ആയിരിക്കണമെന്നില്ല. ചൈനീസ് പേരിൽ നമ്മൾ ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളും ബീജിങിലോ ഷാങ്ഹായിലോ നിന്നുള്ളവര്‍ കണ്ടാൽ കണ്ണുതള്ളുമെന്ന് ഉറപ്പ്. ചൈനക്കാരുടേതെന്ന് കരുതി നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും പ്രാദേശിക ടേസ്റ്റിന് അനുസരിച്ച് മാറ്റം വന്നതോ, ചൈനീസ് ഡിഷുകളിൽ പരീക്ഷണം നടത്തി വിജയിച്ചതോ, ഹൈബ്രിഡുകളോ ഒക്കെയാണെന്ന് ഇനിയെങ്കിലും മനസിലാക്കണം. അത്തരത്തിൽ ചില ഡിഷുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇവയിൽ ചൈനീസ് ചേരുവകളുടെ സ്വാധീനമുണ്ടാകും പക്ഷേ ഇവയുടെ ജന്മസ്ഥലം വേറെ എവിടെയൊക്കെയോ ആണെന്നതാണ് വാസ്തവം.
ചിക്കൻ മഞ്ജൂരിയനെ കുറിച്ച് ആദ്യം പറയാം. ചൈനീസ് - ഇന്തോ ഷെഫായ നെൽസൺ വാങാണ് ആദ്യമായി 1970ൽ ഈ ഡിഷ് ഉണ്ടാക്കുന്നത്. അദ്ദേഹം ഇന്ത്യൻ മസാലയ്ക്ക് പകരം ഇഞ്ചി, വെളുത്തുള്ളി, സോയ സോസ്, കോൺഫ്‌ളോർ എന്നിവ ഉപയോഗിച്ച് പുത്തനൊരു വിഭവം അങ്ങുണ്ടാക്കി. ഇന്തോ ചൈനീസ് ഡൈനിങിന്റെ പ്രധാനവിഭവമാണിത്. പക്ഷേ ചൈനയിൽ ഇങ്ങനൊരു സാധനം നിലവിലില്ല. ഇതിന്റെ ജനനം മുംബൈയിലായിരുന്നു.
യുഎസിലെ ചൈനീസ് കുടിയേറ്റക്കാരുടെ കഥ പറയുന്ന വിഭവമാണ് ചോപ്പ്‌സേ. ഒരു ദിവസം രാത്രി ബാക്കി വന്ന പച്ചക്കറികളും ഇറച്ചിയും സോയ് സോസിലിട്ട് സാൻ ഫ്രാൻസിസ്‌ക്കോ ഷെഫായ ഒരാൾ ടോസ് ചെയ്‌തെടുത്ത വിഭാവമാണിതെന്നാണ് പറയുന്നത്. എന്നാൽ ഇങ്ങനൊരു ഡിഷ് ചൈനയിലില്ല. അമേരിക്കയിലെ ചൈനീസ് ഫുഡിൽപ്പെടും ഇത്. മറ്റൊന്ന് ജനറൽ സൗ ചിക്കൻ എന്ന വിഭവമാണ്. അമേരിക്കൻ ചൈനീസ് റെസ്റ്റോറന്റുകളിലെ പ്രധാന ഭക്ഷണമാണിത്. പക്ഷേ ചൈനക്കാർ ഇങ്ങനൊരു വിഭവത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല. 1970ൽ ന്യൂയോർക്കിലാണിതിന്റെ പിറവി.19ാം നൂറ്റാണ്ടിലെ ഒരു സൈനിക മേധാവിയുടെ പേരാണ് ഇതിന് നൽകിയത്. അദ്ദേഹത്തിന് ഈ ഭക്ഷണവുമായി യാതൊരു ബന്ധവുമില്ലതാനും.
പാചകം ചെയ്യുന്നതിൽ ഒരു ചൈനീസ് രീതി ഒളിഞ്ഞിരിപ്പുണ്ടെങ്കിലും കൊൽക്കത്തിയിലെ ചൈന ടൗണിലാണ് ഹക്ക ന്യൂഡിൽസ് പിറവിയെടുത്തത്. ഹക്ക കുടിയേറ്റക്കാർ ഇന്ത്യൻ രുചികളെ ഇഷ്ടപ്പെട്ടതാണ് ഇതിന്റെ പിറവിക്ക് കാരണം. പച്ച കാപ്‌സിക്കവും മുളകും സോയ് സോസുമെല്ലാം ചേർത്ത രുചികരമായ വിഭവമാണിത്. പക്ഷേ ചൈനയിൽ പോയി ഹക്ക ന്യൂഡിൽസ് ചോദിച്ചാൽ, നിങ്ങൾക്ക് കിട്ടുക സാധാരണ ന്യൂഡില്‍സാകും.
ഇനിയാണ് നമ്മുടെ ഫേവറിറ്റായ ചില്ലി ചിക്കനെ കുറിച്ച് പറയാനുള്ളത്. ഇന്ത്യൻ സ്‌പൈസസും ചൈനീസ് രുചികൂട്ടുകളും പാചക രീതിയും കലർന്ന വിഭവമാണിത്. കൊൽക്കത്തയിലെ ചൈനീസ് കമ്മ്യൂണിറ്റി തുടങ്ങിവച്ച ഈ ഭക്ഷണം പിന്നീട് രാജ്യമെമ്പാടും പ്രചരിച്ചു. ചൈനീസ് രീതിയിൽ ഇന്ത്യൻ കിച്ചണിൽ ഉണ്ടാക്കിയ വിഭവമാണിത്. ചൈനയിൽ പക്ഷേ ചിക്കനുണ്ടാക്കുന്നത് ഇങ്ങനെയല്ല.
Content Highlights: Let's know about Food that are not Chinese, bt believed as