
ബീറ്റ്‌റൂട്ട് പോഷകമൂല്യത്തിനും പാചക വൈവിദ്യത്തിനും പേരുകേട്ടതാണ്. രുചികരമായ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാനും ആരോഗ്യകരവുമായതിനാല്‍ ആളുകള്‍ ഇതിനെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ അമിതമായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സര്‍വ്വീസിന്റെ കണക്കനുസരിച്ച് ബീറ്റ്‌റൂട്ടില്‍ പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, ഫൈറ്റോസ്‌റ്റെറോളുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ദിവസവും എത്ര ബീറ്റ് റൂട്ട് കഴിക്കാം
എന്‍എഫ്എസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഓരോ രണ്ട് ദിവസവും 150 ഗ്രാം ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആരോഗ്യകരമാണെന്നും സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം തെളിയിക്കുന്നതായും പറഞ്ഞു.2022ലെ മെറ്റാഅനാലിസിസ് പ്രസ്താവിച്ചത് അനുസരിച്ച് ജ്യൂസിന്റെ രൂപത്തിലാണെങ്കില്‍ ദിവസവും 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്.
അമിതമായി ബീറ്റ്‌റൂട്ട് കഴിച്ചാല്‍ എന്ത് സംഭവിക്കും
ആരോഗ്യകരമായ ഭക്ഷണംകഴിക്കുന്നത് ശരീരത്തിന് വളരെ മികച്ചതാണ്. പക്ഷേ ഗവേഷകരും വിദഗ്ധരും പറയുന്നത് ബീറ്റ്‌റൂട്ടിന് ചില പാര്‍ശ്വഫലങ്ങളുണ്ട് എന്നാണ്. അവ ഇതാണ്.
ബീറ്റൂറ്റിയ
ബീറ്റ്‌റൂട്ടിലെ ബീറ്റാസയാനിന്റെ പിഗ്മെന്റേഷന്‍ മൂലം മൂത്രവും മലവും പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ പോകുന്ന അവസ്ഥയാണ് ബീറ്റൂറിയ.
വൃക്കയിലെ കല്ലുകള്‍
ബീറ്റ്‌റൂട്ടില്‍ ഓക്‌സലേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാല്‍സ്യം ആഗിരണം മന്ദഗതിയിലാക്കും. വലിയ അളവില്‍ കഴിക്കുമ്പോള്‍ ബീറ്റ്‌റൂട്ട് ശരീരത്തില്‍ ഓക്‌സലേറ്റുകളുടെ വര്‍ദ്ധനവിന് കാരണമാകും. ഇത് കാല്‍സ്യവുമായി ബന്ധിപ്പിക്കുകയും ആഗിരണം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അതുവഴി വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ദഹന പ്രശ്‌നങ്ങള്‍
ഉയര്‍ന്ന അളവിലുള്ള നാരുകള്‍ വയറിനെ അസ്വസ്ഥമാക്കുകയും വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ബീറ്റ്‌റൂട്ടില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നതാണ് നല്ലത്.
കുറഞ്ഞ രക്തസമ്മര്‍ദ്ദം
ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ ശരീരത്തിലൂടെ പോഷകങ്ങളുടെയും ഓക്‌സിജന്റെയും സുഗമമായ ചലനത്തിന് സഹായിക്കുന്നു. എന്നിരുന്നാലും, അവ അധികമായാല്‍ ഹൈപ്പോടെന്‍ഷനും തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകും.
ഹൈപ്പര്‍ വിറ്റമിനോസിസ്
വിറ്റാമിന്‍ എ വിഷബാധ ഹൈപ്പര്‍വിറ്റമിനോസിസ് എന്നും അറിയപ്പെടുന്നു. ശരീരത്തില്‍ വിറ്റാമിന്‍ എ അമിതമായി ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ബീറ്റ്‌റൂട്ടില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് വലിയ അളവില്‍ കഴിക്കുന്നത് ശരീരത്തില്‍ ഹൈപ്പര്‍വിറ്റമിനോസിസ് ഉണ്ടാക്കും. ഓക്കാനം, ഛര്‍ദ്ദി, തലവേദന, അസ്ഥി, സന്ധി വേദന, ചര്‍മ്മത്തിലും കാഴ്ചയിലും മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.
അനാഫൈലക്‌സിസ്
ബീറ്റ്‌റൂട്ട് കൂടുതലായി കഴിക്കുമ്പോള്‍, തൊണ്ടവേദന, നീര്‍വീക്കം, ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജി ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായേക്കാം.
കരള്‍ സമ്മര്‍ദ്ദങ്ങള്‍
ബീറ്റ്‌റൂട്ടിന്റെ അമിത ഉപയോഗം കരളിന്റെ വിഷവിസര്‍ജ്ജന പാതകളെ അമിത സമ്മര്‍ദ്ദത്തിലാക്കുകയും കരളില്‍ ചെമ്പ്, ഇരുമ്പ്, ബീറ്റൈന്‍ തുടങ്ങിയ ധാതുക്കളുടെ ശേഖരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുപ്രധാന അവയവത്തിന് ദോഷം ചെയ്യും.
മെത്തമോഗ്ലോബിനെമിയ
ബീറ്റ്‌റൂട്ടില്‍ ധാരാളം നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കാരണം അവ മെത്തമോഗ്ലോബിനെമിയയിലേക്ക് നയിക്കുകയും ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഹൈപ്പര്‍ ഗ്ലൈസീമിയ
ബീറ്റ്‌റൂട്ടിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. അതായത് കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി കഴിച്ചാല്‍ അത് ഹൈപ്പര്‍ ഗ്ലൈസീമിയയിലേക്ക് നയിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, ഡോക്ടറുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ബീറ്റ്‌റൂട്ട് കഴിക്കാന്‍ തുടങ്ങാവൂ.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറിന്റെ സഹായം തേടാവുന്നതാണ്)
Content Highlights :The danger of eating too much beetroot. How nutritious beetroot can be dangerous