'ആനയുടെ ഒരു ക്യൂട്ട്‌നസ്'; പാട്ടു പാടുന്ന ആനക്കാരിയെ പോകാൻ അനുവാദിക്കാതെ ആന; വൈറൽ വീഡിയോ

സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകയായ ലെക് പങ്കുവെച്ച വീഡിയോയിൽ ആനക്ക് പാട്ട് പാടികൊടുക്കുന്നത് കാണാം

dot image

ഒരു ആനയുടെയും അതിനെ പരിപാലിക്കുന്ന സ്ത്രീയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നുണ്ട്. ലെക് ചെയലേർറ്റ് എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച വീഡിയോ കാഴ്ചക്കാരുടെ ഹൃദയം കവരുന്നതാണ്. ആനയും ചെയലേർട്ടും തമ്മിലുള്ള അഘാതമായ അടുപ്പം വീഡിയോയിൽ കാണാവുന്നതാണ്.

സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകയായ ലെക് പങ്കുവെച്ച വീഡിയോയിൽ ആനക്ക് പാട്ട് പാടികൊടുക്കുന്നത് കാണാം. ഇത് കേൾക്കുന്ന ആന തുമ്പിക്കൈ കൊണ്ട് പതിയെ അവരെ കെട്ടിപിടിക്കുന്നത് വീഡിയോയിൽ കാണാം. ചെയലേർട്ടിന്റെ പാട്ട് ഇഷ്ടപ്പെടുന്ന ആന അവരെ അവിടെ വിട്ട് പോകാനും അനുവദിക്കില്ല എന്ന് ചെയലേർട്ട് പറയുന്നു.

'എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ആനക്കൂട്ടം മരത്തണലിൽ ഒത്തുകൂടും. ഇവരോടൊപ്പം നല്ല സമയം ചിലവഴിക്കാനുള്ള എന്റെ അവസരമാണിത്. അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഞാൻ പാടുന്നതാണ്. പ്രത്യേകിച്ച് ഫാ മായിക്ക്. അവൾ സന്തോഷത്തിൽ പാട്ട് ആസ്വദിക്കുകയാണെങ്കിൽ ഒരിക്കലും എന്നെ അവിടുന്ന് പോകാൻ സമ്മതിക്കില്ല. എന്നെ അവിടെ നിർത്താൻ എന്തെങ്കിലും ഒരു വഴി അവൾ കണ്ടെത്തിയിരിക്കും. അവളുടെ ഇഷ്ടപ്പെട്ട ഗാനം അവസാനം വരെ കേൾക്കാൻ. പാട്ടുകൾ ആനകൾക്ക് സന്തോഷം മാത്രമല്ല നൽകുന്നത് അതോടൊപ്പം അവരുടെ ഹൃദയം കുറച്ചുകൂടി ശാന്തമാക്കാനും ഇത് സഹായിക്കുന്നു,' ചെയലേർട്ട് പറയുന്നു.

Content Highlights-  Elephant Refuses To Let Woman Go As She Sings video goes viral

dot image
To advertise here,contact us
dot image