
ഒമാനില്‍ നടന്ന സ്മാഷ് സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. കടുത്ത വേനലില്‍ കായിക പ്രേമികള്‍ക്ക് ആശ്വാസവും ആവേശം പകര്‍ന്ന ടൂര്‍ണമെന്റിന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററാണ് വേദിയായത്. സ്‌പോര്‍ട്‌സ് സ്പാര്‍ക്കില്‍, പ്രൊ എഡ്ജ് സ്‌പോര്‍ട്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാല് ദിവസത്തെ മത്സരങ്ങള്‍.
ഒമ്പത് വിഭാഗങ്ങളിലായി സ്വദേശികളും വിദേശികളുമടക്കം ഇരുനൂറിലേറെ ബാഡ്മിന്റണ്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് കായിക പ്രേമികളും എത്തിയിരുന്നു. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മാച്ച് ഒഫീഷ്യൽസിനെയും റഫറിമാരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. മോണിംഗ് സ്റ്റാർ ബാഡ്മിന്റൺ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചത്.
Content Highlights: Smash Series Badminton tournament concludes with thrilling finale at OCEC