ഹാർദിക്ക് പാണ്ഡ്യയുടെ ഡയറ്റ് ഇങ്ങനെ; ശരീരഭാരം കുറക്കാനായി ഒരു കിടിലൻ ഐറ്റം!

ദിവസേനെയുള്ള ഭക്ഷണ രീതി പുറത്തിവിട്ട് ഹാർദിക്ക് പാണ്ഡ്യ

dot image

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഇടയിലെ വളരെ കരുത്തനായ താരമാണ് ഹാർദിക്ക് പാണ്ഡ്യ. വളരെ മികച്ച ഫിറ്റ്‌നസും ശരീരഘടനയും കാത്തുസൂക്ഷിക്കുന്ന താരമാണ് ഹാർദിക്ക്.

താൻ ദിവസം എന്തൊക്കെ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഹാർദിക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരുപാട് ആളുകൾ തന്നോട് ഇത് ചോദിക്കാറുണ്ടെന്ന് പറഞ്ഞാണ് ഹാർദിക്ക് വീഡിയോ ആരംഭിക്കുന്നത്. തന്റെ ദിവസം ആരംഭിക്കുന്നത് വെള്ളം കുടിച്ചുകൊ ണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്.

. 'രാവിലെ ഉണർന്ന ശേഷം ഞാൻ 500 മില്ലി വെള്ളം കുടിക്കും. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. ഇത് കഴിഞ്ഞ് ഞാൻ ജിമ്മിന് പോകു,' ഹാർദിക്ക് പറയുന്നു.

ജിമ്മിന് ശേഷം പ്രഭാതഭക്ഷണത്തിന് 650 ഗ്രാം കലോറിയും 30 ഗ്രാം പ്രോട്ടീനുമടങ്ങുന്ന ഭക്ഷണമാണ് കഴിക്കുന്നത്. 'ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തി, സൺഫ്‌ളവർ സീഡ്, ഓട്ട്‌സ്, ഏത്തപ്പഴം, അവക്കാഡോ, ബദാം, ബദാം മിൽക്ക്, എന്നിവയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക് ഫാസ്റ്റ്,' ഹർദിക്ക് പറയുന്നു.

Also Read:

കായികതാരമായിരിക്കെ ശരീഭാരം നിയന്ത്രിക്കുന്നതും വിശപ്പ് നിയന്ത്രിക്കുന്നതും പ്രധാനാമാണെന്ന് വിശ്വസിക്കുന്ന ഹാർദിക്ക് ഉച്ചക്ക് മുമ്പ് ആപ്പിൾ സഡർ വിനേഗർ കുടിക്കുമെന്ന് പറയുന്നു.

ലഞ്ചിന് അദ്ദേഹം കഴിക്കുന്നത് ഇന്ത്യൻ ഭക്ഷണമായ ജീരക റൈസ്, പലക്, ഡാൽ എന്നിവയാണ്. 550 കലോറിയും 24 ഗ്രാം പ്രോട്ടീനുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

'വൈകുന്നേരങ്ങളിൽ പരിശീലനത്തിന് ശേഷം 600 കലോറിയും 28 ഗ്രാം പ്രോട്ടീനും അടങ്ങിയ ഓട്‌സാണ് കഴിക്കാറുള്ളത്. ഡിന്നറിന് അരമണിക്കൂർ മുമ്പ് വീണ്ടും ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്ന ശീലമുണ്ട്. ടോഫുവും അരിയും ഉൾപ്പെടുന്ന ഏഷ്യൻ ഗ്രീൻ ബൗളാണ് ഡിന്നർ,' ഹർദിക്ക് കൂട്ടിച്ചേർത്തു.

Content Highlights- Hardik Pandya Shares What he will eat in a day

dot image
To advertise here,contact us
dot image