
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുണ്ടുരുണ്ടിരിക്കുന്ന നമ്മുടെ ഉരുളക്കിഴങ്ങിനെക്കുറിച്ച് ചില കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇതാ… ഉരുളക്കിഴങ്ങ് എവിടെയാണ് ഉണ്ടായതെന്ന് അറിയാമോ? ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വ്വതനിരകളില്‍ ഒന്നായ തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ആന്‍ഡീസ് പര്‍വ്വതനിരകളിലാണ് ഉരുളക്കിഴങ്ങ് ആദ്യമായി വളര്‍ത്തിയത്. അതും 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
സസ്യങ്ങള്‍ ശക്തമായ ഫോസില്‍ തെളിവുകള്‍ അവശേഷിപ്പിക്കാത്തതിനാല്‍ ഉരുളക്കിഴങ്ങിന്റെ പരിണാമത്തെക്കുറിച്ച് ഗവേഷകര്‍ക്ക് കൂടുതലൊന്നും മുന്‍പ് അറിയാന്‍ സാധിച്ചിരുന്നില്ല. ഉരുളക്കിഴങ്ങിന്റെ വംശപരമ്പര 9 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം.
ഇന്നത്തെ ഉരുളക്കിഴങ്ങ് തക്കാളിയുടെ പൂര്‍വ്വികനും 'എറ്റുബെറോസം' എന്ന കാട്ടുകിഴങ്ങല്ലാത്ത ഒരു സസ്യവും തമ്മിലുള്ള സങ്കരയിരമാണത്രേ. തക്കാളി പോലുള്ള ഒരു ചെടി കാട്ടുകിഴങ്ങ് ഇനങ്ങളുമായി സങ്കലനം നടത്തിയാണ് ആദ്യത്തെ ഉരുളക്കിഴങ്ങ് സൃഷ്ടിച്ചത്.
കഠിനമായ ശൈത്യകാലം, വരള്‍ച്ച, കീടങ്ങള്‍ എന്നിവയില്‍നിന്ന് സുരക്ഷിതമായി പോഷകങ്ങള്‍ ഭൂമിക്കടിയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ കിഴങ്ങുകള്‍ സസ്യങ്ങളുടെ അതിജീവന തന്ത്രങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചു. വിത്തുകളില്‍ നിന്ന് വ്യത്യസ്തമായി കിഴങ്ങുകള്‍ അലൈംഗിക പുനരുത്പാതനമാണ് നടത്തുന്നത്. ഇത് സസ്യങ്ങള്‍ വേഗത്തില്‍ വീണ്ടും വളരാന്‍ സഹായിച്ചു.
ഇന്ന് അരിയും ഗോതമ്പും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പ്രധാന വിളയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ പരിണാമവും ജനിതക ശാസ്ത്രവും മനസിലാക്കുന്നതോടെ ഗവേഷകര്‍ക്ക് ആധുനിക ഇനങ്ങളില്‍ പുരാതന ഗവേഷണ രീതികള്‍ വീണ്ടും അവതരിപ്പിക്കാന്‍ കഴിയും. ഇത് കാലാവസ്ഥ പ്രതിരോധം, കീടങ്ങളോടുള്ള പ്രതിരോധം പ്രജനന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.
Content Highlights :The potato originated 9 million years ago