ഫാറ്റി ലിവറുണ്ടോ? ഈ രോഗങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്

മെറ്റബോലിക്ക് ഡിസ്ഫഭങ്ഷൻ, ലിവർ സെൽ ഡാമേജ്, അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും. ഇതിനൊപ്പം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കാനുള്ള സാധ്യതകൾ ഏറെയാണ്

dot image

മോശം ജീവിതശൈലിയും ഭക്ഷണരീതികളും മൂലം വരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഇത് മറ്റുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കും. മെറ്റബോലിക്ക് ഡിസ്ഫഭങ്ഷൻ, ലിവർ സെൽ ഡാമേജ്, അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും. ഇതിനൊപ്പം ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഫാറ്റി ലിവർ മൂലം വർധിക്കുന്ന ചില രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഡയബറ്റീസ് - ടൈപ് 2

ഫാറ്റി ലിവറും ഇൻസുലിൻ പ്രതിരോധവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കരളിൽ കൊഴുപ്പ് അമിതമാകുമ്പോൾ, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറക്കുന്നു. ഈ ഇൻസുലിൻ പ്രതിരോധം ഒടുവിൽ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, തിരിച്ചും അങ്ങനെ തന്നെ.

ഹൃദരോഗങ്ങൾ

ഹൃദരോഗങ്ങൾ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഫാറ്റി ലിവർ. കൊളസ്‌ട്രോളും മെറ്റബോളിസവും നിയന്ത്രിക്കുന്നതിൽ ലിവർ പ്രധാനപ്പെട്ട റോൾ വഹിക്കുന്നുണ്ട്. ഇത് മര്യാദക്ക് നടക്കുന്നില്ലെങ്കിൽ കൊള്‌സ്‌ട്രോളും മറ്റും കൂടാനുള്ള സാധ്യതകൾ ഏറെയാണ്.

പിസിഒഎസ് (PCOS)

ഇൻസുലിൻ പ്രോധിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അസുഖമാണ് പിസിഒഎസ്. ഇത് തന്നെയാണ് ഫാറ്റി ലിവറിന്റെയും കാരണം. ഇത് രണ്ടും ഒരേ സമയത്താണ് സ്ത്രീകളിലെത്തുക. അത് അവരുടെ അവസ്ഥമ മോശമാക്കും.

ഹൈപ്പോതൈറോയിഡിസം

തൈറോയ്ഡ് പ്രവർത്തനരഹിതമാകുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കൂടാതെ തൈറോയ്ഡ് പ്രശ്‌നങ്ങൾക്ക് ചികിത്സ നൽകിയില്ലെങ്കിൽ ഫാറ്റി ലിവർ പഴയപടിയാക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

ലിവർ സിറോസിസ്

ഫാറ്റി ലിവർ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (ചഅടഒ) ആയി പുരോഗമിക്കുകയാണെങ്കിൽ, വിട്ടുമാറാത്ത വീക്കം കരൾ ഫൈബ്രോസിസിനും ഒടുവിൽ സിറോസിസിനും കാരണമാകും. ഈ അവസാന ഘട്ട കരൾ രോഗം കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചില സാഹചര്യങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വരികയും ചെയ്‌തേക്കാം.

Also Read:

കൊളോറെക്റ്റൽ കാൻസർ

ഫാറ്റി ലിവറും വൻകുടലിലെയും മലാശയത്തിലെയും കാൻസറിനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഫാറ്റി ലിവറുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത ലോ-ഗ്രേഡ് വീക്കം, ഉപാപചയ അസ്വസ്ഥതകൾ എന്നിവ ദഹനനാളത്തിൽ കാൻസർ കോശ വികാസത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചേക്കാം.

Content Highlights- Fatty Liver Increases Your Risk Of These Diseases

dot image
To advertise here,contact us
dot image