
'റിപ്ലബിക്ക് ഓഫ് വെർഡിസിലെ' പ്രസിഡന്റായി വിലസുന്ന ഒരു 20 വയസ്സുള്ള ഓസ്‌ട്രേലിയക്കാരൻ ഇന്റർനെറ്റിൽ ഒരുപാട് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ഇടയിലുള്ള ഡാന്യൂബ് നദിക്കരയിലുള്ള 125 ഏക്കർ വിസ്തൃതിയുള്ള തർക്ക വനത്തിനുള്ളിലാണ ഈ് 20 കാരൻ ഓസ്‌ട്രേലിയക്കാരന്റെ 'രാജ്യം'.
ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ഈ ചെറിയ രാജ്യത്തിന് പതാക, മന്ത്രിസഭ, കറൻസി, എന്നിവയോടൊപ്പം ഏകദേശം 400 പൗരന്മാരുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം കാരണം ഈ ഭൂമിക്ക് അവകാശകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡാനിയൽ ജാക്ക്‌സൺ ഇത് സ്ഥാപിച്ചത്.
'എനിക്ക് 14 വയസ്സുള്ളപ്പോൾ തോന്നിയ കാര്യമാണ് വെർഡിസ്. കുറച്ചാളുകളെ വെച്ചുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു ആദ്യമിത്. ഇത്‌പോലുള്ള ചെറിയ വട്ടുള്ള കാര്യങ്ങൾ എല്ലാവരും ആഗ്രഹിച്ച് കാണില്ലേ?,' ജാക്ക്‌സൺ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം 2019 മെയ് 30ന് ജാക്ക്‌സൺ വെർഡിസിന്റെ സ്വാതമ്രായി പ്രഖ്യാപിച്ചിരുന്നു. റോബ്ലോക്‌സിൽ വിർച്ച്വൽ ലോകമുണ്ടാക്കുന്നതിലൂടെ ജീവിത് വരുമാനം കണ്ടെത്തുന്ന യുവാവ് 18 വയസ്സ് മുതൽ വെർഡിസിൽ ഫങ്ഷൻ ചെയ്യുന്നത് ആരംഭിച്ചിരുന്നു. നിലവിൽ ഒരു ഗവൺമെന്റും ക്യാബിനറ്റുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇംഗ്ലൂഷ്, ക്രോയേഷിയൻ, സെർബിയൻ എന്നിവയാണ് വെർഡിസിലെ ഭാഷ. യൂറോയാണ് പണത്തിനായി ഉപയോഗിക്കുന്നത്. ജാക്കസൺ ഉൾപ്പടെ ഒരുപാട് പേരെ ക്രോയേഷ്യ വിലക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ അവരുമായി നല്ല ബന്ധത്തിൽ ഏർപ്പെടാനാണ് താത്പര്യമെന്ന് ജാക്ക്‌സൺ അറിയിച്ചു.
Content Highlights- Man, 20, builds country with just 400 citizens