ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്

കടുത്ത അവഗണനയാണ് ബിജെപിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സുമേഷ് പറഞ്ഞു.

dot image

കണ്ണൂര്‍: ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് സിപിഐഎമ്മിലേക്ക്. സുമേഷ് അടക്കം ബിജെപി സജീവ പ്രവര്‍ത്തകരായ 11 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വിനോദ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സുമേഷ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരായ ഷിഖില്‍ നാഥ്, ഇ സി സായ്കുമാര്‍, വിജേഷ് നടക്കല്‍, സന്ദീപ് തൃക്കോത്ത്, വി കെ തമ്പാന്‍ എന്നിവരാണ് സുമേഷിനൊപ്പം ബിജെപിയില്‍ ചേരുന്നത്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് വരുംകാലങ്ങളിലും തുടരും. കടുത്ത അവഗണനയാണ് ബിജെപിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സുമേഷ് പറഞ്ഞു.

Content Highlights: BJP's Kalliassery president leaves party to join CPI(M)

dot image
To advertise here,contact us
dot image