
പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്.
1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ് പുതിയ പഠനം പറയുന്നത്. സെൽ 2025 ( Cell 2025) പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
9 മില്യൺ വർഷങ്ങൾക്ക് മുമ്പ് ടുബോറസം എന്ന സസ്യവും വൈൽഡ് തക്കാളിയും ഹൈബ്രിഡൈസ് ചെയ്താണ് കിഴങ്ങുണ്ടായത് എന്നാണ് പഠനത്തിൽ പറയുന്നത്. ഈ നാച്ചുറൽ ക്രോസ് ബ്രീഡിങ്ങിൽ നിന്നുണ്ടായ പച്ചക്കറിക്ക് പെട്ടോറ്റ എന്ന് പേരിടുകയായിരുന്നു. ഇപ്പോൾ 100ന് മുകളിൽ വെറൈറ്റുകളിലുള്ള കിഴങ്ങിന്റെ ഉത്ഭവം അവിടുന്നായിരുന്നു.
ഒളിഞ്ഞിരിക്കുന്ന ഇതിന്റെ ജെനിറ്റിക്ക് കണ്ടെത്താൻ നൂറോളം വരുന്ന വർഗങ്ങളുടെ ഡിഎൻഎ ശാസ്ത്രജ്ഞൻമാർ പരിശോധിച്ചു. ആൻഡെസ് മലനിരകൾ ഉയർന്നുവരുന്ന കാലത്തായിരുന്നു ഇതിന്റെ ഈ പച്ചക്കറി രൂപം കൊണ്ടതെന്ന് പഠനം കണ്ടെത്തുന്നു.
Content Highlights- Potato was evolved from Tomatoes