
ചായ നമുക്കൊക്കെ ഒരു വികാരമാണ്. ഇന്ത്യയിലെ ആളുകള്‍ക്ക് ചായ ഒഴിവാക്കിയുള്ള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍, ഇന്ത്യക്കാരെക്കാള്‍ ചായ കുടിക്കുന്ന മറ്റ് രാജ്യങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ചായ കുടിക്കുന്ന ആളുകളുള്ള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ.
തായ്‌വാന്‍
ലോകത്ത് ഏറ്റവുമധികം ചായ കുടിക്കുന്ന ആളുകളുള്ള രാജ്യം തായ്‌വാന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തായ് വാനിലെ കാലങ്ങളായി പിന്തുടര്‍ന്ന് പോരുന്ന ചായ ശീലങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തായ്‌വാനില്‍ ഒരു വര്‍ഷം ഒരാള്‍ ഉപയോഗിക്കുന്ന ചായപ്പൊടിയുടെ അളവ് ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ
ലോകത്ത് ഏറ്റവുമധികം ചായ കുടിക്കുന്ന ആളുകളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചായ ഇന്ത്യയുടെ ദേശീയ പാനിമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഓരോ ദിവസവും ആളുകള്‍ കുടിക്കുന്ന ചായയുടെ അളവ് അമ്പരപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യക്ക് ചായ കുടിക്കുന്നതില്‍ മാത്രമല്ല ചായപ്പൊടി ഉണ്ടാക്കുന്നതിലും രണ്ടാം സ്ഥാനമുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ തന്നെ 80 ശതമാനവും പ്രാദേശികമായി കൃഷി ചെയ്യുന്നതാണ്.
സ്ലോവാക്കിയ
ലോകത്ത് ചായ കുടിക്കുന്ന ആളുകളില്‍ മൂന്നാം സ്ഥാനമാണ് സ്ലോവാക്കിയയ്ക്കുള്ളത്. ചായ കൊണ്ട് ഉണ്ടാക്കുന്ന മറ്റൊരു പാനീയമായ ടെട്രാ ടീയും സ്ലോവാക്കിയയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സിംഗപ്പൂര്‍
ലോകത്ത് ചായ ഉപയോഗിക്കുന്ന ആളുകളില്‍ മൂന്നാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്. ബ്രിട്ടീഷുകാരുടെ കോളനിയായിരിക്കുന്ന കാലത്താണ് സിംഗപ്പൂരില്‍ അധികമായി ചായ സംസ്‌കാരം നിലവില്‍ വന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാല്‍ചായ സിംഗപ്പൂരിന്റെ അനൗദ്യോഗിക ദേശീയ പാനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Content Highlight; Nations with the Highest Tea Consumption