

'എബ്രഹാം ഓസ്ലര്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറില്‍ നിര്‍മ്മിക്കുന്ന ടൈറ്റന്‍സിലെ ആദ്യ ഗാനം പുറത്ത്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ഈ ജയസൂര്യ-വിനായകന്‍ ചിത്രത്തിലെ വീഡിയോ ഗാനം 'ആഗോള ശൃംഖല' യാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക് എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസും ഇര്‍ഷാദ് എം. ഹസനും, ബാബു ഏട്ടന്‍ ഫിലിംസിന്റെ ബാനറില്‍ പ്രദീപ് സി.എസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 22ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കോമഡി, ത്രില്‍, ഫാന്റസി എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.
'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന 'ടൈറ്റന്‍സ്' രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങള്‍ക്കൊപ്പം ഫാന്റസിയും നര്‍മ്മവും ത്രില്ലും നിറഞ്ഞ സിനിമാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വഹിക്കുന്നത്. 123 മ്യൂസിക്‌സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. 'ആഗോള ശൃംഖല'യുടെ റിലീസോടെ ചിത്രത്തിന്റെ സംഗീതവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
സംവിധാനം: പ്രിന്‍സ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യന്‍, നിര്‍മ്മാതാക്കള്‍: മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്‍, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍: അരുണ്‍ വെഞ്ഞാറമൂട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: സുനില്‍ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈന്‍ പ്രൊഡ്യൂസര്‍: റോബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട് ഡയറക്ടര്‍: മഹേഷ് പിറവം, വിഎഫ്എക്‌സ് ഡയറക്ടര്‍: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിള്‍ തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, സൗണ്ട് മിക്‌സിങ്: രാജകൃഷ്ണന്‍ എം.ആര്‍., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍: രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോര്‍ജ്, സംഘട്ടനം: ഫീനിക്‌സ് പ്രഭു, ഡിജിറ്റല്‍ പി.ആര്‍.: യദുല്‍ ബോസ്, വിവേക് വിനയ്രാജ്, സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്‌സ്: മൈന്‍ഡ് സ്റ്റെയിന്‍ സ്റ്റുഡിയോസ്, പിക്‌റ്റോറിയല്‍ എഫ്.എക്‌സ്., ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: The 'Aagola Shrinkhala' video song from the Prince Joy film Titans has been released. The film is set for a global release on October 22.