

ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുതിയൊരു റോളിലേക്ക് ചുവടുവയ്ക്കുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിനിടെയാണ് ജയ്‌സ്വാളിന്റെ പരീക്ഷണം. രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെ നേരിടാന്‍ മുംബൈ ടീം പരിശീലനം നടത്തിയപ്പോള്‍ ശ്രദ്ധാ കേന്ദ്രമായത് ജയ്‌സ്വാളായിരുന്നു.
സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ജയ്‌സ്വാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് വിക്കറ്റ് കീപ്പറുടെ റോളിലാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ഓപ്പണറായ ജയ്‌സ്വാള്‍ ഏകദിന, ട്വന്റി 20 ടീമിലും സ്ഥാനം ഉറപ്പിക്കാനാണ് വിക്കറ്റ് കീപ്പിംഗ് പരിശീലനം ഊര്‍ജിതമാക്കിയത്.
ആദ്യം രഞ്ജി ട്രോഫിയിലും പിന്നെ ഇന്ത്യന്‍ ടീമിലും കീപ്പറാവുകയാണ് ജയ്‌സ്വാളിന്റെ ലക്ഷ്യമെന്ന് മുംബൈ ക്യാപ്റ്റന്‍ സിദ്ധാര്‍ഥ് ലാഡും സ്ഥിരീകരിക്കുന്നു. 24കാരനായ ജയ്‌സ്വാള്‍ നേരത്തേ ലഗ്‌സ്പിന്‍ ബൗളിംഗിലും ശ്രദ്ധിച്ചിരുന്നു.
ബൗളിംഗ് സാധ്യത കുറഞ്ഞതോടെ ഇടംകൈയന്‍ ഓപ്പണര്‍ വിക്കറ്റ് കീപ്പിംഗിലേക്ക് തിരിയുകയാണ്. വൈറ്റ്‌ബോളില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ജയ്‌സ്വാളിന്റെ പരീക്ഷണമെന്നതും കൗതുകം.
content highlights : yashasvi jaiswal wicket keeping practice ranji trophy mumbai siddhesh-lad