

ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 69 റണ്‍സിന്റെ തോൽവി. പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ 49.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ എ 206 റൺസിന് ഓൾ ഔട്ടായി.
സാം കോണ്‍സ്റ്റാസ് (67), ജോഷ് ഫിലിപ്പെ (58) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യാഷ് താക്കൂറിന് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിങ്ങിൽ 67 റൺസ് നേടിയ രജത് പാട്ടീദാർ മാത്രമാണ് തിളങ്ങിയത്. സ്‌പെൻസർ ജോൺസൺ മൂന്ന് വിക്കറ്റ് നേടി. ആദ്യ ഏകദിനവും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഇതോടെ പരമ്പര സന്ദർശകർ സ്വന്തമാക്കി.
content highlights: australia a beats india a 2nd unofficial odi seals series