രാത്രിയില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഉറങ്ങരുതെന്ന് പറയാന്‍ കാരണം എന്ത്

രാത്രിയില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഉറങ്ങരുതെന്ന് പറയുന്നതിന് പിന്നിലെ സത്യം ഇതാണ്

രാത്രിയില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഉറങ്ങരുതെന്ന് പറയാന്‍ കാരണം എന്ത്
dot image

രാത്രിയായാല്‍ ആല്‍മരത്തിന് താഴെ പോയിരിക്കരുത്, അവിടെ ഉറങ്ങരുത് എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ?. ആല്‍മരത്തില്‍ പ്രേതങ്ങളും ദുരാത്മാക്കളും വസിക്കുന്നുണ്ടെന്ന വിശ്വാസവും പലര്‍ക്കുമുണ്ട്. ഇരുട്ടില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന വലിയ മരങ്ങള്‍ കാണുമ്പോള്‍ ഭയം തോന്നുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഈ വിശ്വാസങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും ശാസ്ത്രീയ കാരണങ്ങളുണ്ടോ?. പ്രകൃതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സുരക്ഷയുമയുമായി ബന്ധപ്പെട്ട ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്.

രാത്രിയില്‍ മരങ്ങള്‍ ഓക്‌സിജന്‍ പുറത്തുവിടാത്തതാണോ കാരണം

പകല്‍സമയത്ത് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സസ്യങ്ങള്‍ പ്രകാശസംശ്ലേഷണം (Photosynthesis) നടത്തുന്നു. അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്വീകരിച്ച് ഭക്ഷണം നിര്‍മിക്കുന്ന ഈ പ്രക്രിയയില്‍ സസ്യങ്ങള്‍ ഓക്‌സിജനും പുറത്തുവിടുന്നു. എന്നാല്‍ രാത്രിയില്‍ സൂര്യപ്രകാശമില്ലാത്തതിനാല്‍ പ്രകാശസംശ്ലേഷണം സാധാരണയായി നടക്കാറില്ല. എന്നാല്‍ സസ്യങ്ങളുടെ ശ്വസനപ്രക്രിയ തുടരും. ഈ പ്രക്രിയയില്‍ ഓക്‌സിജന്‍ ഉപയോഗിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് രാത്രിയില്‍ മരങ്ങള്‍ക്കു താഴെ ഉറങ്ങരുതെന്ന് ചിലര്‍ പറയുന്നത്.

should not sleep under a banyan tree

എന്നാല്‍ രാത്രിയില്‍ മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു എന്നതുകൊണ്ടുമാത്രം ഒരു വലിയ മരത്തിനു താഴെ ഉറങ്ങുന്നത് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും എന്ന് പറയാനാവില്ല. തുറസ്സായ സ്ഥലത്ത് സാധാരണയായി വായുസഞ്ചാരമുണ്ടാകും. അതിനാല്‍ മരങ്ങള്‍ രാത്രിയില്‍ ഓക്‌സിജന്‍ മുഴുവന്‍ ഇല്ലാതാക്കുമെന്ന് പറയുന്നത് ശാസ്ത്രീയമായി ശരിയല്ല.

യഥാര്‍ഥ കാരണം അറിയാം

വലിയ മരങ്ങള്‍ക്കു താഴെ വായുസഞ്ചാരം കുറയാം

ആല്‍മരം പോലുള്ള വലിയ മരങ്ങള്‍ക്ക് വിശാലമായ ശാഖകളും ഇടതൂര്‍ന്ന ചില്ലകളുമുണ്ടാകാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് വായുസഞ്ചാരം കുറവുള്ള ഇടങ്ങളില്‍ മരത്തിനു താഴെയുള്ള വായുവിന്റെ സഞ്ചാരം പരിമിതപ്പെടാം. എന്നാല്‍ അപകടകരമായ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടിഞ്ഞുകൂടുമെന്ന് കരുതേണ്ടതില്ല. ചുറ്റുപാടിന്റെ സ്വഭാവവും വായുസഞ്ചാരവുമാണ് പ്രധാന ഘടകങ്ങള്‍.

should not sleep under a banyan tree

രാത്രിയില്‍ ജീവികളുടെ സാന്നിധ്യമുണ്ടാകാം

പഴക്കമുള്ള വലിയ മരങ്ങളില്‍ പക്ഷികള്‍ക്കും വവ്വാലുകളും മറ്റുപല ജീവികളും താമസിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വലിയ മരങ്ങള്‍ക്കു താഴെ രാത്രി ചെലവഴിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ഉണങ്ങിയ കമ്പുകള്‍ വീഴാനുള്ള സാധ്യത

വലിയ മരങ്ങളില്‍ ഉണങ്ങിയതോ ദുര്‍ബലമായതോ ആയ ശാഖകളുണ്ടാകാം. ശക്തമായ കാറ്റിലോ മഴയിലോ ഇത്തരം ശാഖകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ഇരുട്ടില്‍ അവ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മരത്തിനു താഴെ ഉറങ്ങുന്നത് സുരക്ഷിതമായിരിക്കില്ല.

ഇരുട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളും അപകടസാധ്യത കൂട്ടാം

രാത്രിയില്‍ വിജനമായ സ്ഥലങ്ങളില്‍ കഴിയുന്നത് പലവിധ അപകടങ്ങള്‍ക്കു വഴിവച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍നിന്ന് ആളുകളെ അകറ്റിനിര്‍ത്താനായി പണ്ട് കാലം മുതല്‍ മരങ്ങള്‍ക്ക് താഴെ രാത്രിയില്‍ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്നവര്‍ പല മുന്നറിയിപ്പുകളും നല്‍കിയിരുന്നു. എന്നാല്‍ തണല്‍ നല്‍കാനും നിരവധി ജീവികള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കാനും കഴിയുന്ന മരങ്ങളാണ് ആല്‍മരങ്ങള്‍.

Content Highlights :What is the reason for the advice not to sleep under a banyan tree at night? There are reasons related to both nature and safety behind this.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image