ദുബായ് ഊദ് മേത്ത റോഡ് പദ്ധതിയുടെ 60 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയാക്കി; അറിയിച്ച് ദുബായ് ആർടിഎ

ബാക്കിയുള്ള റോഡ് വീതി കൂട്ടലുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്

ദുബായ് ഊദ് മേത്ത റോഡ് പദ്ധതിയുടെ 60 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയാക്കി; അറിയിച്ച് ദുബായ് ആർടിഎ
dot image

ദുബായിലെ ഊദ് മേത്ത റോഡ് പദ്ധതിയുടെയും അല്‍ അസായേല്‍ സ്ട്രീറ്റിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനം പൂര്‍ത്തിയാക്കി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതുവഴിയുളള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2030 ഓടെ 4,20,000ത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കാന്‍ കഴിയുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

4.3 കിലോമീറ്റര്‍ നീളമുള്ള പാലങ്ങളും 14 കിലോമീറ്റര്‍ നീളമുള്ള റോഡുകളും ഉള്‍പ്പെടുന്നതാണ് ഊദ് മേത്ത റോഡ് വികസന പദ്ധതി. നാല് പ്രധാന സട്രീറ്റുകളുടെ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ അസായേല്‍ സ്ട്രീറ്റിനും അല്‍ ഖൈല്‍ റോഡിനും ഇടയില്‍ അല്‍ വാസല്‍ ക്ലബ് സ്ട്രീറ്റ് വഴിയുള്ള ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഔദ് മേത്ത റോഡിലേക്കും അല്‍ വാസല്‍ ക്ലബ് സ്ട്രീറ്റിലേക്കും പ്രത്യേക എക്‌സിറ്റും നിര്‍മിക്കും. പദ്ധതിയുടെ 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

അതിനിടെ അല്‍ അസായേല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ ഖൈല്‍ റോഡിലേക്കുള്ള ബിസിനസ് ബേ മേഖലയില്‍ ഉള്‍പ്പെടുന്ന പാലങ്ങളുടെ 70 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പാലം ഗതാഗതത്തിനായി തുറക്കാന്‍ കഴിയുമെന്നാണ് ആര്‍ടിഎയുടെ വിലയിരുത്തല്‍. 60 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ അല്‍ ഐന്‍ റോഡില്‍ നിന്ന് അല്‍ വാസല്‍ ക്ലബ് സ്ട്രീറ്റിലേക്കുള്ള തുരങ്കപാത ഈ വര്‍ഷം മൂന്നാം പാദത്തില്‍ തുറക്കാനും ലക്ഷ്യമിടുന്നു.

ബാക്കിയുള്ള റോഡ് വീതി കൂട്ടലുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സബീല്‍, അല്‍ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈര്‍, ലത്തീഫ ഹോസ്പിറ്റല്‍, അല്‍ വാസല്‍ ക്ലബ് എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രധാന മേഖകളിലൂടെയുളള യാത്ര കൂടുതല്‍ എളുപ്പമാകും.

2030 ആകുമ്പോഴേക്കും പദ്ധതി പ്രദശങ്ങളിലെ ജനസംഖ്യ 4,20,000 കവിയുമൊന്നണ് കണക്കുകൂട്ടൽ. ഇത് കൂടി മുന്നില്‍ കണ്ടാണ് വന്‍ വികസന പദ്ധതി നടപ്പിലാക്കുന്നത്. ഊദ് മേത്ത റോഡിന്റെ ഇരു ദിശകളിലേക്കും മണിക്കൂറില്‍ 15,600 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് വെറും അഞ്ച് മിനിറ്റായി കുറയ്ക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

Content Highlights: Dubai’s Roads and Transport Authority has announced that 60 percent of the Oud Metha Road project has been completed. The update indicates steady progress in the infrastructure development, which is expected to improve traffic flow and connectivity in the area once fully finished.

dot image
To advertise here,contact us
dot image