

യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇനിയും ഉരങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായി എന്ന മഹാനഗരം. യുഎഇയുടെ മൊത്തത്തിലുള്ള വികസനത്തിനും അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാകാത്തതാണ്.
രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഇതുപോലെരു ദിനത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ധതികളാണ് ഒരു ഭരണാധികാരിയുടെ കരുത്തെന്ന് തെളിയിച്ച 20 വര്‍ഷങ്ങള്‍ കൂടിയാണ് കടന്നുപോകുന്നത്. ആഘോഷങ്ങള്‍ക്കപ്പുറം ഓരോ വര്‍ഷവും ഈ ദിനത്തെ ജനക്ഷേമത്തിനായുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്ന രീതിയാണ് ഷെയ്ഖ് മുഹമ്മദ് പിന്‍തുടരുന്നത്.
എല്ലാ വാര്‍ഷികങ്ങളും ജനങ്ങളോടുള്ള പ്രതിജ്ഞ പുതുക്കാനും നാടിനോടുള്ള കടപ്പാട് ഉറക്കെപ്പറയാനും അദ്ദേഹം ശ്രമിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ദുബൈയുടെ അതിവേഗമുളള വളര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ഭരണ മികവിന്റ ഏറ്റവും മികച്ച ഉദാഹരണം. ആഗോള സാമ്പത്തിക, വിനോദസഞ്ചാര തലസ്ഥാനമായി വളരുന്ന ദുബായ് ഇന്ന് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ കാലത്തിന്റെ സാധ്യതകള്‍ അതിവേഗത്തില്‍ സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഏറ്റവും നൂതനമായ സംവിധാനങ്ങളും സംരംഭങ്ങളും ഏര്‍പ്പെടുത്തിയതിലൂടെ ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും മികച്ച സ്ഥലമായി ദുബായ് മാറി.
യുഎഇ സ്ഥാപിതമായതുമുതല്‍ വ്യത്യസ്ത ചുമതലകളും ഉത്തരവാദിത്തങ്ങളും വഹിച്ച അദ്ദേഹത്തിന്റെ കയ്യൊപ്പ് രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും കണാനാകും. യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും മൂലം വിവിധ രാജ്യങ്ങള്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ യുഎഇയില്‍ നിന്ന് എണ്ണമറ്റ സഹായങ്ങള്‍ അവിടേക്ക് ഒഴുകി. 2015ല്‍ സ്ഥാപിതമായ മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ ഇനീഷ്യേറ്റീവ് മുഖേന ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ ജീവകാരുണ്യ സഹായങ്ങളാണ് ലോകത്തെ നിരാലംബരായ ജനങ്ങള്‍ നല്‍കിവരുന്നത്.
ഭരണാധികാരിയുടെ പകിട്ട് ഒട്ടുമില്ലാതെ തീര്‍ത്തും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പലപ്പോലും ജനങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ദുബായുടെ ഭരണനേതൃത്വത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷെയ്ഖ് മുഹമ്മദിന് സ്വദേശികളും പ്രവാസി ഒരുപോലെ ആശംസ നേരുന്നു.
Content Highlights: Sheikh Mohammed bin Rashid has completed 20 years in leadership, a period marked by significant development and global recognition for the UAE. Under his leadership, the country has achieved major progress in governance, infrastructure, and international standing, reinforcing his role as a key figure in the nation’s growth.