മദ്യപിച്ചെത്തി വാക്കുതര്‍ക്കം; വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു

ഇരുവരെയും സുരേഷ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു. വര്‍ക്കല പാപനാശം ആല്‍ത്തറ ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്നവര്‍ക്കാണ് കുത്തേറ്റത്. ഓട്ടോതൊഴിലാളികളായ സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് ആക്രമിച്ചത്.

മദ്യപിച്ച് എത്തിയ സുരേഷ് സന്ദീപുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇത് കണ്ട് വന്ന ഓട്ടോ ഡ്രൈവര്‍ സുരേഷ് അക്രമിയെ പിടിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. ഇരുവരെയും സുരേഷ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Content Highlights: Auto workers were stabbed in an incident reported from Varkala in Thiruvananthapuram.

dot image
To advertise here,contact us
dot image