

സർവ്വം മായ എന്ന ഹിറ്റ് സിനിമയിലൂടെ വമ്പൻ കംബാക്ക് നടത്തിയിരിക്കുകയാണ് നിവിൻ പോളി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടു. സർവ്വം മായയുടെ റിലീസിന് പിന്നാലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത നിവിൻ പോളി ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയാണിത്.
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. നാട്ടിൻപുറത്തെ ഒരു റൊമാന്റിക് കോമഡി ചിത്രമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രേമലു പോലെ ഒരു കിടിലൻ റോം കോം സിനിമയാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നാണ് നിവിൻ ആരാധകർ പറയുന്നത്. സർവ്വം മായയുടെ ഇരട്ടി ബോക്സ് ഓഫീസിൽ പൊട്ടൻഷ്യൽ ഉള്ള സിനിമയാണ് ഗിരീഷ് എ ഡി ചിത്രെമെന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്.
ഓണം സ്ലോട്ട് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും ഈ ഡേറ്റിൽ നിവിൻ പോളി ചിത്രം പുറത്തിറക്കാനാണ് പ്ലാൻ എന്നുമാണ് ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ പൃഥ്വിരാജ് ചിത്രം ഖലീഫ, ടൊവിനോ തോമസ്-ബേസിൽ ചിത്രം അതിരടി, ദുൽഖറിന്റെ ഐ ആം ഗെയിം എന്നിവയ്‌ക്കൊപ്പമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിനെത്തുക. ഛായാഗ്രഹണം അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
സർവ്വം മായയുടെ ഇരട്ടി boxoffice potential ഉള്ള പടം Nivin Pauly × Gireesh AD ! ONAM 2026 ! കൊലത്തൂക് conform🦸🏻🔥
— 𝗔𝗕𝗕𝗔𝗦 𝗔𝗡𝗪𝗔𝗥 🐿️ (@Abbas_Anwar_) January 4, 2026
There is no going back from this comeback +tive ആണേൽ ബോക്സ്ഓഫീസിന്റെ നെഞ്ചത് കേറി റീത്ത് വെക്കൽ 100ൽ ഒന്നും നിക്കില്ല ഇത്തവണ 🔥😎#BathlahemKudumbaUnit #NivinPauly pic.twitter.com/1oa1pBMOZk
അതേസമയം, സർവ്വം മായ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. റീലീസ് ചെയ്ത് 10 ദിവസം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കൂളായിട്ടാണ് നിവിൻ തൂക്കിയത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീൽ ഗുഡ് സിനിമയാണന്നും നിവിൻ തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിൽ റിയ ഷിബു അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം ഏറെ കയ്യടി നേടുകയാണ്.
Content Highlights: Nivin Pauly film Bethlahem kudumba unit expecting to collect 100 crores