

യുഎഇ ലോട്ടറിയുടെ പുതുവർഷത്തെ ആദ്യ ‘ലക്കി ഡേ’ നറുക്കെടുപ്പ് നടന്നു. 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് വിജയികളെയാണ് നിശ്ചയിക്കുന്ന നമ്പറുകളാണ് നറുക്കെടുത്തത്. കൂടാതെ, ‘ലക്കി ചാൻസ്’ വിജയികളായ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതവും സമ്മാനമായി ലഭിക്കും.
യുഎഇ ലോട്ടറി നറുക്കെടുപ്പിൽ 260103 ഡ്രോയാണ് ഇത്തവണ നടന്നത്. ‘ഡേയ്സ്’ സെറ്റിൽ നിന്നുള്ള നറുക്കെടുപ്പിൽ 15, 30, 7, 31, 27, 2 എന്നീ നമ്പറുകൾ വിജയിച്ചു. ‘മന്ത്സ്’ സെറ്റിലെ നറുക്കെടുപ്പിൽ വിജയിച്ച നമ്പർ 11 ആണ്. ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ച മൂന്ന് 'ലക്കി ചാൻസ്' വിജയികളുടെ ഐഡികൾ AU1943179, AI0733977, CP6642835 എന്നിവയാണ് ഇവയാണ്.
ലക്കി ചാൻസ് ഐഡി വിഭാഗത്തിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനം ലഭിച്ചത്. കൂടാതെ അഞ്ച് ദിവസങ്ങളിലെ നമ്പറും മാസത്തിൽ വിജയിച്ച നമ്പറും കൃത്യമായി ഒത്തുവന്ന നാല് പേർക്ക് മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹവും ലഭിച്ചു. എന്നാൽ, 30 ദശലക്ഷം ദിർഹത്തിന്റെ ജാക്ക്പോട്ടും അഞ്ച് ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും ആർക്കും ലഭിക്കാത്തതിനാൽ, ഇവ അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി ആഘോഷിക്കാൻ ഇതിലും വലിയൊരു നേട്ടമുണ്ടാകില്ലെന്ന് പരിപാടിയുടെ അവതാരകൻ ചാദി ഖലാഫ് പറഞ്ഞു. യുഎഇ ലോട്ടറിയിലൂടെ ജീവിതം മാറിമറിഞ്ഞ ഒരുപാട് നിമിഷങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ചാദി ഖലാഫ് വ്യക്തമാക്കി. അടുത്ത ആഴ്ചത്തെ 'ലക്കി ഡേ' നറുക്കെടുപ്പ് ജനുവരി 10-ന് നടക്കും.
സമാനമായി അബുദബി ബിഗ് ടിക്കറ്റിന്റെ പുതുവർഷത്തെ ആദ്യ നറുക്കെടുപ്പിൽ ഇത്തവണ ഫിലിപ്പീനോയിൽ നിന്നുള്ള പ്രവാസിയാണ് വിജയിയായത്. 074090 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കിയ അന്ന ലീ ഗയോങ്കൻ 30 മില്യൺ ദിർഹം (73 കോടി 50 ലക്ഷം രൂപ) സ്വന്തമാക്കി. ദുബായിൽ താമസിക്കുന്ന അന്നയെ ബിഗ് ടിക്കറ്റ് അവതാരകർ ഉടൻ തന്നെ വിളിച്ചെങ്കിലും ഫോൺ കോൾ ആരും എടുത്തില്ല. ഇതോടെ ബിഗ് ടിക്കറ്റ് വിജയിയെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
Content Highlights: The UAE Lottery conducted its first draw of the New Year, marking the beginning of the latest lottery cycle. Officials have announced the prize-winning numbers, allowing participants to check their tickets and confirm any winnings from the special New Year draw.