വൈഭവിന് ലോക റെക്കോർഡ്; നേട്ടത്തിൽ മറികടന്നത് പാക് താരത്തെ

ആദ്യമത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കാനും ക്യാപ്റ്റൻ വൈഭവിനായി

വൈഭവിന് ലോക റെക്കോർഡ്; നേട്ടത്തിൽ മറികടന്നത് പാക് താരത്തെ
dot image

വളരെ കുറഞ്ഞ കാലം കൊണ്ട് തന്റെ അസാമാന്യ ബാറ്റിങ് പ്രകടനത്തിൽ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് 14 കാരനായ വൈഭവ് സൂര്യവംശി. ഐ പി എൽ, യൂത്ത് ഏകദിനം, യൂത്ത് ടെസ്റ്റ്, യൂത്ത് ടി 20 , അണ്ടർ 19 ടൂർണമെന്റുകൾ എന്നിവയിലെല്ലാം സെഞ്ച്വറികളിലും സിക്സർ എണ്ണത്തിലും റെക്കോർഡിട്ട ഈ കൗമാരക്കാരൻ ഒരു പുതിയ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുയുകയാണ്.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള യൂത്ത് ഏകദിനതിൽ ഇന്ത്യയെ നയിച്ചതോടെയാണ് സൂര്യവംശി പുതിയ ലോകറെക്കോഡ്‌ സ്വന്തമാക്കി. യൂത്ത്‌ ഏകദിനത്തിലെ പ്രായംകുറഞ്ഞ ക്യാപ്‌റ്റനാണ്‌ 14-കാരനായ സൂര്യവംശി. പാക് താരം അഹമ്മദ് ഷെഹ്‌സാദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്.

ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ഏകദിനത്തിൽ പാക് അണ്ടർ-19 ടീമിനെ നയിക്കുമ്പോൾ ഷെഹ്‌സാദിന് 15 വർഷവും 141 ദിവസവുമായിരുന്നു പ്രായം. അന്താരാഷ്ട്രക്രിക്കറ്റിൽ അണ്ടർ-19 തലത്തിലെ ഒരു ഫോർമാറ്റിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനുമാണ് വൈഭവ്. വൈഭവിന് മുൻപ് യൂത്ത് ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റൻ അഭിഷേക് ശർമയായിരുന്നു. അന്ന് 16 വയസ്സായിരുന്നു അഭിഷേകിന്റെ പ്രായം.

അതേ സമയം ആദ്യമത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കാനും ക്യാപ്റ്റൻ വൈഭവിനായി. അണ്ടർ-19 യൂത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഇടിമിന്നലിനെത്തുടർന്ന് കളി മുടങ്ങിയതോടെ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 301 റൺസിനു പുറത്തായി. ദക്ഷിണാഫ്രിക്ക 27.4 ഓവറിൽ നാലുവിക്കറ്റിന് 148 റൺസെടുത്തുനിൽക്കെ ഇടിമിന്നൽമൂലം കളി നിർത്തുകയായിരുന്നു.

Content highlights:vaibhav suryavanshi youngest captain youth odi world record

dot image
To advertise here,contact us
dot image