ജപ്പാനിലും 'കിഴക്ക് സൂര്യനുദിച്ചു'; മലയാളം പാട്ടിന് ചുവടുവെച്ച് ജാപ്പനീസ് യുവാക്കള്‍; വൈറല്‍

ഒരു കൂട്ടം ജാപ്പനീസ് യുവാക്കള്‍ 'കിഴക്ക് സൂര്യനുദിച്ചല്ലോ' പാട്ടിന് മനോഹരമായി ചുവടുവെക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്

ജപ്പാനിലും 'കിഴക്ക് സൂര്യനുദിച്ചു'; മലയാളം പാട്ടിന് ചുവടുവെച്ച് ജാപ്പനീസ് യുവാക്കള്‍; വൈറല്‍
dot image

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും കേള്‍ക്കുന്ന പാട്ടാണ് 'കിഴക്ക് സൂര്യനുദിച്ചല്ലോ…'. മലയാളികള്‍ ഏറ്റെടുത്ത ഈ തരംഗം ഇപ്പോള്‍ കടല്‍ കടന്ന് ജപ്പാനിലും എത്തിയിരിക്കുകയാണ്. ഒരു കൂട്ടം ജാപ്പനീസ് യുവാക്കള്‍ ഈ മലയാളം പാട്ടിന് മനോഹരമായി ചുവടുവെക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

'കാക്കെ ടാകു' (Kake Taku) എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിന്റെ താളത്തിനൊത്തുള്ള ഇവരുടെ പ്രകടനം ഇതിനോടകം തന്നെ 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ജപ്പാനില്‍ നിന്നുള്ള ഈ പെര്‍ഫോമന്‍സിന് താഴെ കമന്റുകളുമായി എത്തിയവരിലധികവും മലയാളികളാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ 'സഞ്ചാരി' എന്ന ക്രിസ്തീയ ആല്‍ബത്തിലെ വരികളാണിവ. അന്ന് ഈ ഗാനം ആലപിച്ചത് പ്രശസ്ത ഗായികയും നിലവില്‍ അരൂര്‍ എം.എല്‍.എയുമായ ദലീമ ജോജോയായിരുന്നു. മലയാളി റാപ്പര്‍ ഫെജോയുടെ 'വഴികാട്ടി' എന്ന പുതിയ റാപ്പ് സോംഗിലൂടെയാണ് ഈ വരികള്‍ വീണ്ടും വൈറലായത്.

ജാപ്പനീസ് യുവാക്കളുടെ ഡാന്‍സ് വീഡിയോ കണ്ട ഫെജോയും കമന്റുമായി എത്തി. 'നമ്മുടെ പാട്ടുകള്‍ ജപ്പാനിലേക്കും എക്സ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിരിക്കുന്നു' എന്നായിരുന്നു ഫെജോയുടെ തമാശരൂപേണയുള്ള പ്രതികരണം.

Content Highlights: A video showing Japanese youth dancing to the Malayalam song “Kizhakku Sooryanudichu” has gone viral on social media

dot image
To advertise here,contact us
dot image